ക്യുൻസ്ലാൻഡിലെ ഏറ്റവും വലിയ മലയാളീ കിച്ചൻ പ്രവർത്തനം ആരംഭിച്ചു.

ക്യുൻസ്ലാൻഡിലെ ഏറ്റവും വലിയ മലയാളീ കിച്ചൻ പ്രവർത്തനം ആരംഭിച്ചു.

ബ്രിസ്‌ബേൻ: ക്യുൻസ്ലാൻഡിലെ ബ്രിസ്‌ബേൻ സൗത്തിൽ ബോറോണിയ ഹെയ്‌ഗ്ട്സിൽ ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ മലയാളീ കിച്ചൻ കഴിഞ്ഞ ഞായറാഴ്ച്ച പ്രവർത്തനം ആരംഭിച്ചു. എല്ലാവിധ ആധുനിക സൗകര്യംഗങ്ങളോടെ ഈ സംരംഭം തുടങ്ങിയിരിക്കുന്നത് 20 വർഷത്തിലധികമായി വിവിധ രാജ്യങ്ങളിൽ 5 സ്റ്റാർ ഹോട്ടലുകളിൽ ഷെഫ് ആയി പ്രവർത്തനപരിചയമുള്ള ടോം ജോസഫ് ആണ്. ഫൈവ് സ്റ്റാർ കാറ്ററിംഗ് എന്ന പേരിലുള്ള ഈ സ്ഥാപനം ബ്രിസ്‌ബേൻ മലയാളികൾക്ക് രുചിയുടെ പുതിയ അനുഭവങ്ങൾ പകർന്നു നൽകുമെന്ന പ്രത്യാശയിലാണ്.

കേരളത്തിലെ ഇടുക്കി ജില്ലയിൽ നിന്നുള്ള ടോം ഇന്ത്യൻ, ചൈനീസ്, മെക്സിക്കൻ, തായ്, കോണ്ടിനെന്റൽ രുചിവിഭവങ്ങളുടെ കലവറയാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ തരത്തിലും വലുപ്പത്തിലും ഉള്ള വിരുന്നു സൽക്കാരങ്ങൾക്കു 0406442720 എന്ന നമ്പറിൽ ടോമിനെ ബന്ധപ്പെടാവുന്നതാണ്. കിച്ചൻ തയാറാക്കിയിരിക്കുന്നത് 11 – 13 Jacaranda Avenue, Boronia Heights എന്ന വിലാസത്തിലുള്ള സ്വന്തം പുരയിടത്തിലാണ്.

പുതിയ കിച്ചൻ ടോമിന്റെ ദീർഘ നാളത്തെ സ്വപ്നസാക്ഷാൽക്കരമാണ്. പുതിയതായി നിർമ്മിച്ച കിച്ചനോട് ചേർന്ന് ഓഫീസ്, സ്റ്റോർ റൂം, കോൾഡ് റൂം, ബെഡ്‌റൂം, ടോയ്ലറ്റ്, ബാത്റൂം എന്നിവയും പണി കഴിപ്പിച്ചിട്ടുണ്ട്. പാചക നൈപുണ്യമുള്ള ഒരു ടീം തന്റെ കൂടെ പ്രവർത്തിക്കാൻ തയ്യാറുള്ളതായി ടോം Cnews നെ അറിയിച്ചു.

സമീപത്തുള്ള സിറോ മലബാർ ഇടവകയിലെ വികാരി ബഹുമാനപ്പെട്ട എബ്രഹാം നാടുക്കുന്നേൽ അച്ചൻ പ്രാർത്ഥനയോടെ കിച്ചൻ ആശിർവദിക്കുകയും എല്ലാവിധ വിജയാശംസകൾ നേരുകയും ചെയ്തു. തുടർന്ന് നടന്ന വിരുന്നു സൽക്കാരത്തിൽ ബ്രിസ്ബണിലെ അനേകം പേർ പങ്കെടുത്തു. കിച്ചൻ നിർമ്മാണത്തിന് സാങ്കേതിക നേത്രത്വം നൽകിയ സോണി കുരിയനെ ടോമിന്റെ ജീവിത പങ്കാളി ജെസ്‌മി മൊമെന്റോ നൽകി ആദരിച്ചു.

വാർത്ത: ജോൺസൻ പുന്നേലിപറമ്പിൽ