സംസ്കൃതി ക്വീൻസ്‌ലാണ്ടിന്റെ അയ്യപ്പപൂജ നവംബർ 18-ന്

സംസ്കൃതി ക്വീൻസ്‌ലാണ്ടിന്റെ അയ്യപ്പപൂജ നവംബർ 18-ന്

സംസ്കൃതി ക്വീൻസ്‌ലാണ്ടിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള മഹാ അയ്യപ്പപൂജ ഈ വരുന്ന പതിനേട്ടാം തീയതി ശനിയാഴ്ച വൈകീട്ട് (18/11/23) ആര്യ പ്രതിനിധിസഭ ഹാളിൽ വച്ച് നടത്തുവാൻ കമ്മിറ്റി ഭാരവാഹികൾ തീരുമാനിച്ചു. അയ്യപ്പപൂജയോടനുബന്ധിച്ചു, അയ്യപ്പ അഷ്ട്ടോത്തരശത നാമജപവും, വിളക്കുപൂജയും, ഭജനയും, പ്രസാദവിതരണവും, അന്നദാനവും ഉണ്ടായിരിക്കും.

സജി രാമകൃഷ്ണൻ