പത്താം വാർഷികം സമാപനസമ്മേളനം മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്യും.

പത്താം വാർഷികം സമാപനസമ്മേളനം മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്യും.

മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഔദ്യോഗികമായ സമാപന സമ്മേളനം, കോട്ടയം അതിരൂപതാ സഹായമെത്രാൻ, അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് ഉദ്ഘാടനം ചെയ്യും. കോട്ടയം പാർലമെന്റ് അംഗം ശ്രീ. തോമസ് ചാഴികാടൻ എം.പി, മുഖ്യാഥിതി ആയിരിക്കും. കെ.സി.വൈ.എൽ കോട്ടയം അതിരൂപതാ പ്രസിഡന്റ് ശ്രീ. ലിബിൻ ജോസ് പാറയിൽ ആശംസകൾ അറിയിച്ചു സംസാരിക്കും.

മെൽബൺ സ്പ്രിങ്‌വെയിൽ ടൌൺ ഹാളിൽ വെച്ച്, സെപ്റ്റംബർ മാസം 30-)0 തിയതി ശനിയാഴ്ചയാണ് പത്താം വാർഷികം സമാപന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. അന്നേദിവസം മൂന്നുമണിയ്ക്ക്, അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന, ആഘോഷപൂർവ്വമായ പാട്ടുകുർബാനയോടുകൂടി, സമാപന സമ്മേളന പരിപാടികൾ ആരംഭിക്കും.

അന്നേദിവസം, ആബാലവൃദ്ധം ഇടവകാംഗങ്ങൾ അണിനിരക്കുന്ന, വർണ്ണാഭമായ കലാസന്ധ്യയും, ദ്രശ്യാവിഷ്ക്കാരങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഇടവകതലത്തിൽ, മാസങ്ങളായി, ഈ വർണ്ണശബളമായ കലാസന്ധ്യക്കുവേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

സമാപന സമ്മേളനമധ്യേ, ഈ ഇടവകയുടെ വളർച്ചയ്ക്കായി നിസ്വാർത്ഥമായി സേവനമനുഷ്ഠിച്ച അൽമായ നേതൃത്വങ്ങളെ ആദരിക്കുകയും, ഇടവകാംഗങ്ങൾ, പ്രർത്തനാനിർഭരരായി എഴുതിപൂർത്തീകരിച്ച, ബൈബിൾ കയ്യെഴുത്തുപ്രതിയുടെ പ്രകാശനവും, പത്താം വാർഷികാഘോഷങ്ങളുടെ ഓർമ്മകൾ അയവിറക്കുന്ന സ്മരണിക, സുവനീർ പ്രകാശനവും ഉണ്ടായിരിക്കും.

അതോടൊപ്പം തന്നെ, ഇടവകയിലെ കുട്ടികൾക്കായി ഒരു കിഡ്സ് കാർണിവൽ തന്നെ അണിയിച്ചൊരുക്കുന്നുണ്ട്. പോപ്കോൺ കോർണർ (Popcorn Corner), ഫെയറി ഫ്ളോസ് (Fairy Floss), ബലൂൺ ഗാലറി (Balloon Gallery), തുടങ്ങിയ വ്യത്യസ്തമായ വേദികളും, സമാപനസമ്മേളനത്തിനോടൊപ്പം അണിയറയിൽ ഒരുക്കുന്നുണ്ട്.

കൂടാതെ, നമ്മുടെ നാടിന്റെയും, നമ്മുടെ പാരമ്പര്യങ്ങളുടെയും ഗൃഹാതുരത്വം വിളിച്ചോതുന്ന, സ്വാദിഷ്ടമായ രുചി ആസ്വദിക്കുവാനായി, സ്നേഹവിരുന്ന്, “നാടൻ ഭക്ഷണശാല”യും നമ്മുടെ പത്താം വാർഷികാഘോഷങ്ങളുടെ സമാപനത്തിനോടനുബന്ധിച്ചു അണിയിച്ചൊരുക്കുന്നു.

കഴിഞ്ഞ പത്തുവർഷങ്ങളായി, പരിശുദ്ധ അമ്മ, സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയ്ക്കായി നൽകിക്കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും, നമുക്ക് നന്ദിപറയാം. പത്താം വാർഷികം ആഘോഷ ഉൽഘാടനം മുതൽ, കഴിഞ്ഞ ഒരുവർഷമായി, നിസ്വാർത്ഥമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന എല്ലാവരെയും ഹൃദയം നിറഞ്ഞ നന്ദിയോടെ ഓർത്തുകൊള്ളുന്നു.

ഈ സമാപനസമ്മേളനത്തിലും, കലാസന്ധ്യയിലും, കിഡ്സ് കാർണിവലിലും, നാടൻ ഭക്ഷണശാലയിലും പങ്കാളികളാകുവാനായി, എല്ലാവരെയും, ഏറ്റവും സ്നേഹപൂർവ്വം സ്വാഗതം ചെയ്തുകൊള്ളുന്നുവെന്നു, ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.