മാതാവിനൊപ്പം കാൽവരിയിൽ:- ജപമാല പ്രദക്ഷിണം അവിസ്മരണീയമായി

മാതാവിനൊപ്പം കാൽവരിയിൽ:- ജപമാല പ്രദക്ഷിണം അവിസ്മരണീയമായി

മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ, മാതാവിനൊപ്പം കാൽവരിയിൽ- ജപമാല പ്രദക്ഷിണം അവിസ്മരണീയമായി. ഓസ്‌ട്രേലിയയിലെ മലയാറ്റൂർ മല എന്നറിയപ്പെടുന്ന ബാക്കസ് മാർഷ് Our Lady Ta’ Pinu Shrine ൽ വെച്ചാണ് ജപമാല പ്രദക്ഷിണം നടത്തിയത്. ആഗോള ക്രൈസ്തവ സഭ, മാതാവിന്റെ വണക്കമാസമായി ആചരിക്കുന്ന മെയ് മാസത്തിലെ പെന്തക്കോസ്താ ദിനത്തിലാണ് ജപമാല പ്രദക്ഷിണം സംഘടിപ്പിച്ചത്.

മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം വിശുദ്ധ കുർബാനയർപ്പിച്ചു പ്രാർത്ഥിച്ചു. പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കലിന്റെയും, ജോസഫ് വരിക്കമാൻതൊട്ടിയിൽ, ആന്റണി പ്ലാക്കൂട്ടത്തിൽ, എന്നിവർ കോർഡിനേറ്റർമാരായ കമ്മറ്റിയുടെയും നേതൃത്വത്തിലാണ് ജപമാല പ്രദക്ഷിണം സംഘടിപ്പിച്ചത്. മാതാവിന്റെ തിരുസ്വരൂപവും, മാതാവിന്റെയും മാലാഖാമാരുടെയും വേഷധാരികളായ കുട്ടികളും, മുത്തുക്കുടകളും കയ്യിൽ ജപമാലയുമായി അണിനിരന്ന ഇടവകാംഗങ്ങളും, ബലൂണിൽ നിർമ്മിച്ച ജപമാലയും, പ്രദക്ഷിണത്തിനു പതിന്മടങ്ങു മിഴിവേകി.

ജിജിമോൻ കുഴിവേലിൽ, സജിമോൾ മാത്യു കളപ്പുരയ്ക്കൽ, ജെയ്‌സ് മൂക്കൻചാത്തിയിൽ, ജോർജ് പവ്വത്തേൽ, സോജൻ പണ്ടാരശ്ശേരി, ബിന്ദു ബിനീഷ് തീയത്തേട്ട്‌, ഷീന സോജൻ, ഇടവക സെക്രട്ടറി ഫിലിപ്സ് കുരീക്കോട്ടിൽ, കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ പാരിഷ് കൗൺസിൽ അംഗങ്ങൾ, പത്താം വാർഷികം കോർ കമ്മിറ്റി അംഗങ്ങൾ, മാതാവിനൊപ്പം കാൽവരിയിൽ കമ്മിറ്റിയംഗങ്ങൾ എന്നിവർ ഈ ജപമാല പ്രദക്ഷിണത്തിനും ആരാധനയ്‌ക്കും നേതൃത്വം നൽകി. ജപമാല പ്രദക്ഷിണത്തിനുശേഷം, പെന്തക്കോസ്താ ദിനത്തിനോടനുബന്ധിച്ചു, ഇടവകയിലെ കൊച്ചുകുട്ടികളെ എഴുത്തിനിരുത്തി. കഫേ ഫ്‌ളേവരേജ് സ്പോൺസർ ചെയ്ത സ്നേഹവിരുന്നോടുകൂടി ജപമാല പ്രദക്ഷിണം സമാപിച്ചു.

പ്രതികൂലമായിരുന്ന കാലാവസ്ഥയെ അവഗണിച്ചുകൊണ്ടും, എല്ലാ തിരക്കുകളും മാറ്റിവെച്ചുകൊണ്ടും, പത്താം വാർഷികത്തിനോടനുബന്ധിച്ചു നടത്തിയ ഈ ജപമാല പ്രദക്ഷിണത്തിൽ പങ്കെടുക്കുവാനായി എത്തിച്ചേർന്നവർക്കും, ഈ പ്രോഗ്രാം അവിസ്മരണീയമാക്കുവാനായി, അഹോരാത്രം പരിശ്രെമിച്ച എല്ലാ കമ്മിറ്റിയംഗങ്ങൾക്കും, ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയറിയിച്ചു.