ഇരട്ട പൗരത്വമുള്ള മുൻ പ്രതിരോധ സഹമന്ത്രിയെ ഇറാൻ തൂക്കിലേറ്റി; പ്രതിഷേധിച്ച് ബ്രിട്ടനും ലോകരാജ്യങ്ങളും.

ഇരട്ട പൗരത്വമുള്ള മുൻ പ്രതിരോധ സഹമന്ത്രിയെ ഇറാൻ തൂക്കിലേറ്റി; പ്രതിഷേധിച്ച് ബ്രിട്ടനും ലോകരാജ്യങ്ങളും.

ടെഹ്‌റാൻ: ചാരവൃത്തി ആരോപിച്ച് മുൻ പ്രതിരോധ-വിദേശകാര്യ വകുപ്പ് സഹമന്ത്രിയും ബ്രിട്ടീഷ് – ഇറാൻ പൗരനുമായ അലിറേസ അക്ബറിയെ ഇറാൻ തൂക്കിലേറ്റി. രഹസ്യ വിവരങ്ങൾ കൈമാറിയതിലൂടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടെന്ന കുറ്റം ചുമത്തിയാണ് അക്ബറിയെ തൂക്കിലേറ്റിയത്.

പ്രാകൃത ഭരണകൂടത്തിന്റെ അതിഹീനമായ പ്രക്രിയ എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വിമർശിച്ചത്. വധശിക്ഷ പ്രാകൃതമാണെന്നും ഇതിന് ഇറാൻ മറുപടി അർഹിക്കുന്നുണ്ടെന്നും ബ്രിട്ടൺ പ്രതികരിച്ചു.

ചാരക്കുറ്റം ആരോപിച്ച് 2019 -ലാണ് അദ്ദേഹത്തെ ഇറാൻ അറസ്റ്റ് ചെയ്തത്. വിദേശ രാജ്യത്ത് കഴിയുകയായിരുന്ന അലി റേസ അക്ബറിയെ തന്ത്രപൂർവം രാജ്യത്ത് വരുത്തിയായിരുന്നു അറസ്റ്റ് ചെയ്തത്. ബ്രിട്ടനുവേണ്ടി ഇറാന്റെ സുപ്രധാന രഹസ്യങ്ങൾ ചോർത്തി എന്നതായിരുന്നു കുറ്റം. വിചാരണ നടത്തി കുറ്റം തെളിഞ്ഞ ശേഷമാണു വധശിക്ഷയെന്ന് ഇറാൻ പറയുമ്പോഴും ബ്രിട്ടൻ അത് അംഗീകരിക്കുന്നില്ല. അലി റേസ അക്ബറി കുറ്റസമ്മതം നടത്തി എന്നാണ് ഇറാൻ അവകാശപ്പെടുന്നത്. ഇതിന് തെളിവായി അക്ബറിയുടെ വീഡിയോയും ഇറാൻ പുറത്തുവിട്ടിരുന്നു. എന്നാൽ അക്ബറിയെ ഭീഷണിപ്പെടുത്തിയാണ് ഈ വീഡിയോ ദൃശ്യം ചിത്രീകരിച്ചതെന്ന് ബ്രിട്ടൻ പറയുന്നു.

ഇറാൻ അന്താരാഷ്ട്ര നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്നെന്ന് കാട്ടി ഫ്രാൻസ് രാജ്യത്തെ ഉന്നത ഇറാനിയൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. വിഷയത്തിൽ ബ്രിട്ടൻ അനാവശ്യ ഇടപെടലുകൾ നടത്തുന്നെന്ന് കാട്ടി രാജ്യത്തെ ബ്രിട്ടീഷ് അംബാസഡറെ ഇറാനും വിളിച്ചുവരുത്തി. അലിറേസയെ തൂക്കിലേറ്റരുതെന്ന് യു എസും ഇറാനോട് ആവശ്യപ്പെട്ടിരുന്നു. അലിറേസയ്ക്ക് മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് യു എസ് പ്രതികരിച്ചു.

നേപ്പാളിൽ വിമാന ദുരന്തം; 69 മരണം സ്ഥിരീകരിച്ചു