ഡാൻസ് നമ്പറുമായി ചിരഞ്ജീവി; ‘വാള്‍ട്ടര്‍ വീരയ്യ’യുടെ ‘ബോസ് പാർട്ടി’​ ഗാനം റിലീസ് ചെയ്തു.

ഡാൻസ് നമ്പറുമായി ചിരഞ്ജീവി; 'വാള്‍ട്ടര്‍ വീരയ്യ'യുടെ 'ബോസ് പാർട്ടി'​ ഗാനം റിലീസ് ചെയ്തു.

ചിരഞ്‍ജീവി നായകനാകുന്ന പുതിയ ചിത്രം ‘വാള്‍ട്ടര്‍ വീരയ്യ’യുടെ ‘ബോസ് പാർട്ടി’​ ഗാനം റിലീസ് ചെയ്തു. ദേവി ശ്രീ പ്രസാദ്, നകാഷ് അസീസ്, ഹരിപ്രിയ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദിന്റേത് തന്നെയാണ് രചനയും സം​ഗീതവും. ഫുൾ ഓൺ മസാല നമ്പറോടെ എത്തിയ ​ഗാനം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിരഞ്‍ജീവിയുടെ മാസ് ഡാൻസ് തന്നെ ​ഗാനരം​ഗത്ത് കാണാമെന്ന് ഉറപ്പുനൽകുന്നുമുണ്ട് ​ഗാനം. ഉർവശി റൗട്ടേല ആണ് ചിരഞ്ജീവിക്കൊപ്പം ഗാനത്തിൽ ചുവടുവയ്ക്കുന്നത്.

കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ‘വാള്‍ട്ടര്‍ വീരയ്യ’ സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥയും സംഭാഷണവും. ആര്‍തര്‍ എ വില്‍സണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നിരഞ്‍ജൻ ദേവറാമണെ ചിത്രസംയോജനം. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിര്‍മ്മാണം ജി.കെ മോഹന്‍. സംഘട്ടനം- റാം ലക്ഷ്‍മൺ, പീറ്റർ ഹെയ്ൻ എന്നിവർ നിർവ്വഹിക്കുന്നു. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമാണ് ഇത്.