വിശുദ്ധ തൈലം മെൽബൺ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് കൂദാശ ചെയ്യപ്പെട്ടു

ഓസ്ട്രേലിയയിൽ ഇതൊരു നാഴികക്കല്ല് – വിശുദ്ധ തൈലം മെൽബൺ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് കൂദാശ ചെയ്യപ്പെട്ടു*.

മെൽബൺ: പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ അനുഗ്രഹ കല്പനയിലൂടെ, ഓസ്ട്രേലിയ ന്യൂസിലാൻഡ് ഇടവകകളുടെ പാട്രിയാർക്കൽ വികാരിയായ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ നിരവധി വൈദികരുടെ സാന്നിധ്യത്തിലും മെൽബൺ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് 2022 ഒക്ടോബർ 22 ആം തീയതി ശനിയാഴ്ച രാവിലെ, രോഗികളുടെ തൈലാഭിഷേകത്തിനും അതുപോലെതന്നെ മാമോദിസക്കും ആവശ്യമായിട്ടുള്ള വിശുദ്ധ തൈലം കൂദാശ ചെയ്യപ്പെട്ടു. പ്രഭാത പ്രാർത്ഥനയും, വിശുദ്ധ തൈലം കൂദാശയും തുടർന്ന് വിശുദ്ധ കുർബാനയും എന്ന രീതിയിലാണ് ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്. ആദ്യമായിട്ടാണ് സുറിയാനി സഭയിൽ കേരളത്തിന് വെളിയിൽ ഒരു ദൈവാലയം ഈ ചടങ്ങുകൾക്ക് വേദി ആയിട്ടുള്ളത്. സഭ മുഴുവന്റെയും, അതിലെ അംഗങ്ങളുടെയും ആത്മീയ ജീവിതത്തെ പരിപുഷ്ടിപ്പെടുത്തി ചൈതന്യവർത്താക്കി തീർക്കുന്ന വിശുദ്ധ തൈലം കൂദാശ ചെയ്യപ്പെടുന്ന സന്ദർഭം സഭയുടെ അനുഭത്തിൽ സുപ്രധാനമായ ഒന്നാണ്.

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ