കോവിഡ് കേസുകളുടെ എണ്ണം 2 മാസത്തിനുശേഷം 1 ലക്ഷത്തിൽ താഴെ

ന്യൂഡെൽഹി: ഇന്ത്യയുടെ ദൈനംദിന കോവിഡ് കേസുകളുടെ എണ്ണം 2 മാസത്തിനുശേഷം 1 ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 86,498 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തിയപ്പോൾ കഴിഞ്ഞ 66 ദിവസത്തിനിടെ ഇതാദ്യമായി ഇന്ത്യയിൽ ദൈനംദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയായി. ഏപ്രിൽ 2 ന് ശേഷം രാജ്യത്ത് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കേസുകളുടെ എണ്ണമാണിത്. ഇന്ത്യയുടെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 2,89,96,554 ആണ്, 13,03,702 സജീവ കേസുകളും 3,51,309 മരണങ്ങളും.