ക്വാണ്ടാസ് ഫ്ലൈറ്റ് ബുക്കിംഗ് വീണ്ടും ആരംഭിക്കുന്നു.

ക്വാണ്ടാസ് ഈ വർഷം ജൂലൈ മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള ബുക്കിംഗ് വീണ്ടും തുറന്നു. ഓസ്‌ട്രേലിയൻ എയർലൈൻ മാസങ്ങളായി കുറച്ചു സർവീസുകൾ നടത്തി, സ്വദേശത്തേക്ക് പൌരന്മാരെ കൊണ്ടുവരുന്നത് മാത്രമേ ചെയ്യുന്നുണ്ടായിരുന്നുളളു. ജൂലൈ 1 മുതൽ യുഎസ്എയിലേക്കും യുകെയിലേക്കും ഉൾപ്പെടെ വിദേശ വിമാനങ്ങൾ ബുക്ക് ചെയ്യാൻ ഇപ്പോൾ സാധ്യമാണ്.

എന്നാൽ വാക്സിൻ ലഭ്യമാകുന്നതുവരെ അന്താരാഷ്ട്ര യാത്ര പുനരാരംഭിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഓസ്‌ട്രേലിയ ഇതുവരെ ഒരു വാക്സിനും അംഗീകരിച്ചിട്ടില്ല.അതുപോലെ വിദേശ യാത്രകൾക്ക് ധാരാളം നിയന്ത്രണങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. മാർച്ച് 29 വരെ ക്വാണ്ടസിന്റെ ടൈംടേബിളിൽ ലിസ്റ്റുചെയ്തിട്ടുള്ള ഏക വിദേശ രാജ്യം ന്യൂസിലൻഡ് മാത്രമാണ്.