കേരളത്തിൽ 3382 പേർക്കുകൂടി കോവിഡ്, 21 മരണം; പരിശോധിച്ചത് 34,689 സാംപിളുകൾ.

തിരുവനന്തപുരം: കേരളത്തിൽ ഇന്നലെ 3382 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 2880 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം 34689 സാമ്പിളുകൾ മാത്രമാണ് പരിശോധിച്ചത്. 21 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂര്‍ 175, പത്തനംതിട്ട 91, വയനാട് 90, കാസര്‍ഗോഡ് 86, ഇടുക്കി 49 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 6 ലക്ഷം കടന്നു. 6,02,851 പേര്‍ക്കാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 60,000-ത്തിന് മുകളിലാണ്. 61,894 ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത്. പുതിയതായി 21 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2244 ആയി ഉയര്‍ന്നു. അനൗദ്യോഗികമായ കണക്കുകള്‍ പ്രകാരം 2300-ന് മുകളിലാണ് കേരളത്തിലെ മരണസംഖ്യ.