തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മൂന്ന് ഘട്ടങ്ങളിലായി; വോട്ടെടുപ്പ് ഡിസംബറിൽ.

തദ്ദേശ തിരഞ്ഞെടുപ്പില്‍ എൽ ഡി എഫിനും, യു ഡി എഫിനും നഷ്ടം. നേട്ടം മറ്റുള്ളവർക്ക്.

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളായി നടത്തുമെന്ന തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. ഒന്നാം ഘട്ടം ഡിസംബർ 8 (ചൊവ്വ)– തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ. ഇടുക്കി, ജില്ലകളിൽ. രണ്ടാം ഘട്ടം– ഡിസംബർ 10 (വ്യാഴം)– കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ. മൂന്നാം ഘട്ടം– ഡിസംബർ 14 (തിങ്കൾ)– മലപ്പുറം. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ. ഡിസംബർ 16-ന് ആണ് വോട്ടെണ്ണൽ

വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകിട്ട് 6 വരെ. രാവിലെ 8 മണിക്കു വോട്ടെണ്ണൽ ആരംഭിക്കും. 1200 തദ്ദേശ സ്ഥാപനങ്ങളിൽ 1199 സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. 941 ഗ്രാമ പഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലേക്കും 86 മുനിസിപ്പാലിറ്റികളിലേക്കും 6 മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേക്കാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ്. ഡിസംബർ 31-നകം പുതിയ ഭരണസമിതികൾ വരും. ആകെ 34,744 പോളിങ് സ്റ്റേഷനുകൾ. 29,321 എണ്ണം പഞ്ചായത്തിലും 3422 മുൻസിപ്പാലിറ്റിയിലും 2001 കോർപ്പറേഷനിലും.

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 19. പിൻവലിക്കാൻ ഉള്ള അവസാന തീയതി നവംബർ 23. മാതൃകാ പെരുമാറ്റച്ചട്ടം ഇന്നു (6) മുതൽ നിലവിൽ വന്നു. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാകും തെരഞ്ഞെടുപ്പ് നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ അറിയിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരിക്കും വോട്ടെടുപ്പ് നടക്കുക. ഇതിൻ്റെ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. കൊറോണ ബാധിതർക്കും ക്വാറന്റീനിൽ ഉള്ളവർക്കും പോസ്റ്റൽ വോട്ട് സൗകര്യം ഒരുക്കും.