‘വാഗ ഇന്ത്യന്‍ കമ്മ്യൂണിറ്റി’ ഭാരവാഹികള്‍ ചുമതലയേറ്റു.

മെല്‍ബണ്‍: വാഗവാഗയിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ സംഘടനയായ ‘വാഗ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ’ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട  ഭാരവാഹികള്‍ ചുമതലയേറ്റു. ആര്‍എസ്എല്‍ ക്ലബ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ വാഗ മേയര്‍ ഗ്രെഗ് കോംഗി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചാരിറ്റബിള്‍ സംഘടനയായി റെജിസ്റ്റര്‍ ചെയ്താണ് സംഘടന പ്രവര്‍ത്തിക്കുന്നത്.

ഡോ. രഞ്ജന്‍ ഗുപ്ത (പ്രസിഡണ്ട്‌), ജോണ്‍സണ്‍ മാമലശേരി (വൈസ് പ്രസിഡണ്ട്‌), അമിത് ഗുപ്ത(ജനറല്‍സെക്രട്ടറി), സഞ്ജയ് പാട്ടീല്‍(ജോയിന്റ് സെക്രട്ടറി), ദീപക് മഞ്ചന്ദ(ട്രഷറര്‍), ഹിമാന്‍ഷു റാവല്‍(അസി.ട്രഷറര്‍),അമന്‍ പസ്രിച്ച, ഡോ. നീല്‍ പിന്റ്റോ, ഡോ. അലോക് ശര്‍മ, മനോജ്‌ ദിണ്ടിഗല, ജോയ്കുട്ടി മാത്യു, ദില്‍നൂര്‍ കാന്ഗ്, അനാമിക ഗുപ്ത (എക്സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരാണ്‌ ഭാരവാഹികള്‍.

പ്രസിഡണ്ട്‌ രഞ്ജന്‍ ഗുപ്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ഇന്ത്യന്‍ കോണ്‍സുലേറ്റ് ജെനറല്‍ ബി. വന്‍ലാല്‍വാവ്ന ഉദ്ഘാടനം ചെയ്തു. പ്രവാസി ഭാരതീയര്‍ക്കുവേണ്ടി ഭാരത സര്‍ക്കാര്‍ നടപ്പാക്കുന്ന പരിപാടികള്‍ അദ്ദേഹം വിശദീകരിച്ചു. വിദേശ രാജ്യത്ത് ജീവിക്കുമ്പോഴും മാതൃരാജ്യവുമായുള്ള ബന്ധം നിലനിര്‍ത്തുന്നതില്‍ ഇന്ത്യന്‍ അസോസിയേഷനുകള്‍ വഹിക്കുന്ന പങ്ക് വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.ഡാരില്‍ മഗ്യുര്‍ എംപി, മേയര്‍ ഗ്രെഗ് കോംഗി, ഡോ. നീല്‍ പിന്റ്റോ, ഡോ. അലോക് ശര്‍മ എന്നിവര്‍ പ്രസംഗിച്ചു. ഓസ്ട്രേലിയയുടെയും, ഇന്ത്യയുടെയും ദേശീയഗാനം ആലപിച്ചശേഷം ആണ് മീറ്റിംഗ് സമാപിച്ചത്.

വാര്‍ത്ത : ബോബി പോള്‍