അഡലൈഡിൽ വിബിഎസ് 14 മുതൽ

അഡലൈഡ് : കുട്ടികൾക്ക് അവധിക്കാലത്ത് ആടിപ്പാടി രസിക്കാൻ വെക്കേഷൻ ബൈബിൾ സ്കൂൾ 2018 ഏപ്രിൽ 14 ശനി (രാവിലെ 9 മുതൽ വൈകിട്ടു നാലു വരെ) മുതൽ 18 ബുധൻ വരെ  വുഡ് വിൽ  സെന്റ് മാർഗരറ്റ് ദേവാലയ അങ്കണത്തിൽ..ബൈബിൾ പഠന ക്ലാസുകൾ കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ പ്രാവീണ്യം നേടിയ റവ. ടോണി ഈപ്പൻ വർക്കി (മാർത്തോമാ സൺഡേ സ്കൂൾ സമാജം– അസിസ്റ്റന്റ് സെക്രട്ടറി)  ‍ഡയറക്ടറായി  നേതൃത്വം നൽകും. 

രൂപാന്തരപ്പെടുത്തുന്നവർ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ബൈബിൾ കഥകളും, പാട്ടുകളും മെറ്റീരിയൽസ്, ഫൺ ഗെയിംസ് മറ്റും ക്രമീകരിച്ചിട്ടുണ്ട്. വിവിധ സഹോദരി സഭകളിലെ 100 ഓളം കുട്ടികൾ പങ്കെടുക്കുമെന്ന് കൺവീനർ ജോൺ കെ. മാമ്മൻ അറിയിച്ചു. 18 ബുധനാഴ്ച വൈകിട്ട് 5നു ചേരുന്ന സമാപന സമ്മേളനത്തിൽ റവ. ഫാ. അനീഷ് കെ. സാം (സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്) സന്ദേശം നൽകും.കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. പങ്കെടുക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും സമാപനവേദിയിൽ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് : 0403160155 എന്ന നമ്പറിൽ നിന്നും ലഭ്യമാണ്.

വാര്‍ത്ത  :അജിത് കെ. വർഗീസ്