നിർമാണ പങ്കാളിയായ ആദ്യ സിനിമയുടെ നിറവിൽ  ഒരു ഓസ്‌ട്രേലിയൻ മലയാളി.

ബ്രിസ്ബേന്‍: ‘ഇര’യെന്ന മലയാള സിനിമയെ മലയാളികൾ കൈയ്യടികളോടെ സ്വീകരിക്കുമ്പോൾ ഓസ്‌ട്രേലിയൻ  മലയാളിയായ ദിനേഷ്  കൊല്ലപ്പള്ളി ഏറെ സന്തോഷത്തിലാണ്.’ മലയാളത്തിലെ എക്കാലത്തെയും വലിയ വിജയമായ ‘പുലിമുരുക’ന്‍റെ  എഴുത്തുകാരൻ ഉദയകൃഷ്ണയും സംവിധായകൻ വൈശാഖും ചേർന്നു നിർമിച്ച ‘ഇര’യെന്ന ചിത്രത്തിൽ  സഹ നിർമാതാവായും  അഭിനേതാവായും തിളങ്ങുകയാണ് ഈ ബ്രിസ്‌ബേൻകാരൻ . ദിനേഷും സുഹൃത്തുക്കളും പങ്കാളികളായ ‘സ്ക്രീൻഫ്‌ളൈ‘ പൊഡക്ഷൻസ് ആണ് ‘ഇര’യുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്.

 

അലെൻസിയർ അവതരിപ്പിക്കുന്ന വനം വകുപ്പ് മന്ത്രി ചാണ്ടിയുടെയും അദ്ദേഹത്തിന്‍റെ മരണശേഷം ചാണ്ടിയുടെ മകൻ ജേക്കബ് ചാണ്ടി(ശങ്കർ രാമകൃഷ്ണൻ) യുടെയും വലംകൈയ്യായ പുന്നൂസ് എന്ന കൗശലക്കാരനായ രാഷ്ട്രീയക്കാരനെയാണ് ദിനേഷ് കൊല്ലപ്പള്ളി  ‘ഇര ‘ യിൽ അവതരിപ്പിക്കുന്നത്.വൈശാഖ് സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം, അജയ് വാസുദേവിന്‍റെ    ചിത്രം, സൈജു എസ് എസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം എന്നിചിത്രങ്ങളിലും ദിനേശ് ഉടൻ അഭിനയിക്കുന്നുണ്ട്.

 

ഷിബി മരിയ യാണ്‌ ദിനേഷ്ന്റെ ഭാര്യ. ഇമ്മാനുവേൽ, ആബേൽ, ആൻ  മരിയ എന്നിവർ മക്കളാണ്. മലയാള സിനിമയിൽ ഇനിയും സജീവമാകാൻ ദിനേഷിന് ലഭിക്കട്ടെയെന്നു മലയാളിപത്രം ആശംസിക്കുന്നു.