മെൽബൺ കത്തീഡ്രൽ ഇടവകയിൽ ‘വിശ്വാസാനുഭവധ്യാനം’ മാർച്ച് 23,24,25 തിയതികളിൽ

മെൽബൺ: പുല്ലൂരംപാറ ബെഥാനിയ റിട്രീറ്റ് സെന്റർ ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ. ബെന്നി മുണ്ടനാട്ട് നയിക്കുന്ന ‘വിശ്വാസാനുഭവധ്യാനം’ മാർച്ച് 23,24,25(വെള്ളി, ശനി, ഞായർ) തിയതികളിൽ എപ്പിങ്ങ് സെന്റ് മോണിക്ക കോളേജിൽ വച്ച് നടത്തുന്നു. മാർച്ച് 23 (വെള്ളിയാഴ്ച) വൈകീട്ട് 5 മണിമുതൽ 8.45 വരെയും 24(ശനിയാഴ്ച) രാവിലെ 10 മുതൽ വൈകീട്ട് 6.30 വരെയും 25(ഞായറാഴ്ച) രാവിലെ 10 മുതൽ വൈകീട്ട് 7 വരെയുമാണ് ധ്യാന സമയം ക്രമീകരിച്ചിരിക്കുന്നത്.5,6,7 ഗ്രേഡുകളിൽ പഠിക്കുന്ന കുട്ടികൾക്കും ഗ്രേഡ് 8 മുതൽ യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്നവർക്കും വേണ്ടി സംഘടിപ്പിച്ചിട്ടുള്ള ‘ എലൈവ്’ യുവജനധ്യാനവും ഈ ദിവസങ്ങളിൽ തന്നെ സെന്റ് മോണിക്ക കോളേജിൽ വച്ച് നടക്കും. ഫാ. ബെന്നി മുണ്ടനാട്ട്, മെൽബൺ സീറോ മലബാർ രൂപത യൂത്ത് അപ്പൊസ്റ്റലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ, ലീഡർഷിപ്പ് ട്രെയിനർ ഡോണി പീറ്റർ എന്നിവരാണ് കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടിയുള്ള ധ്യാനം നയിക്കുന്നത്. 

മെൽബൺ സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയിലെ ഓശാന ഞായറാഴ്ചയിലെ തിരുക്കർമ്മങ്ങൾ എപ്പിങ്ങ് സെന്റ് മോണിക്ക കോളേജിൽ വൈകൂന്നേരം 4 മണി മുതൽ ആരംഭിക്കും. മെൽബൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ പിതാവ് തിരുക്കർമ്മങ്ങളിൽ മുഖ്യകാർമ്മികത്വം വഹിക്കും. രൂപത ചാൻസിലറും കത്തീഡ്രൽ വികാരിയുമായ ഫാ.മാത്യൂ കൊച്ചുപുരയ്ക്കൽ, ഫാ. ബെന്നി മുണ്ടാനാട്ട് എന്നിവർ സഹകാർമ്മികരായിരിക്കും.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ