പുതിയ കലാകാന്മാരുടെ മുന്നേറ്റമറിയിച്ച് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്

തിരുവനന്തപുരം:  2017ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.ആളൊരുക്കം എന്ന ചിത്രത്തില്‍ ഒാട്ടന്‍തുള്ളല്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രന്‍സാണ് മികച്ച നടന്‍. ടേക്ക് ഓഫില്‍ സമീറ എന്ന നഴ്‌സിനെ അവതരിപ്പിച്ച പാര്‍വതിയാണ് മികച്ച നടി.രാഹുൽ ജി. നായർ സംവിധാനം ചെയ്ത ‘ഒറ്റമുറിവെളിച്ചം’​ മികച്ച ചിത്രമായി തിരെഞ്ഞെടുത്തു.സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഏദന്‍ ആണ് മികച്ച രണ്ടാമത്തെ ചിത്രം.ഇൗ.മ.യൗ എന്ന ചിത്രം സംവിധാനം ചെയ്​ത ലിജോ ജോസ്​ പെല്ലിശ്ശേരിയെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു.രക്ഷാധികാരി ബൈജുവാണ് ജനപ്രിയ ചിത്രം.

മറ്റ് അവാര്‍ഡുകള്‍ :കഥാകൃത്ത് – എം.എ. നിഷാദ് (കിണര്‍) തിരക്കഥാകൃത്ത് – സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും) മേക്കപ്പ്മാന്‍ – രഞ്ജിത്ത് അമ്പാടി (ടേക്ക് ഓഫ്) ചിത്ര സംയോജകന്‍ – അപ്പു ഭട്ടതിരി (ഒറ്റമുറി വെളിച്ചം, വീരം) കലാസംവിധായകന്‍ – സന്തോഷ് രാമന്‍ (ടേക്ക് ഓഫ്) നവാഗത സംവിധായകന്‍ – മഹേഷ് നാരായണന്‍ (ടേക്ക് ഓഫ്) കുട്ടികളുടെ ചിത്രം – സ്വനം പ്രത്യേക ജൂറി അവാര്‍ഡ് (അഭിനയം) – വിനീതാകോശി (ഒറ്റമുറിവെളിച്ചം) ബാലതാരങ്ങള്‍ – മാസ്റ്റര്‍ അഭിനന്ദ്, നക്ഷത്ര (സ്വനം, രക്ഷാധികാരി ബൈജു ഒപ്പ്) സംഗീതസംവിധായകന്‍ – എം.കെ. അര്‍ജുനന്‍ (ഭയാനകത്തിലെ ഗാനങ്ങള്‍) ഗായകന്‍ – ഷഹബാസ് അമന്‍ (മായാനദി) ഗായിക – സിതാര കൃഷ്ണകുമാര്‍ (വിമാനം) ക്യാമറ – മനേഷ് മാധവ് (ഏദന്‍) കലാമൂല്യമുള്ള ജനപ്രിയ സിനിമ – രക്ഷാധികാരി ബൈജു പശ്ചാത്തല സംഗീതം – ഗോപീസുന്ദര്‍ (ടേക്ക് ഓഫ്) ഗാനരചയിതാവ് – പ്രഭാവര്‍മ (ക്ലിന്റ്) തിരക്കഥ (അഡാപ്‌റ്റേഷന്‍) – എസ്. ഹരീഷ്, സഞ്ജു സുരേന്ദ്രന്‍ (ഏദന്‍) വസ്ത്രാലങ്കാരം – സലി എല്‍സ (ഹേ ജൂഡ്) ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍) – അച്ചു അരുണ്‍ കുമാര്‍ (തീരം) ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) – എം. സ്‌നേഹ (ഈട) നൃത്ത സംവിധായകന്‍ – പ്രസന്ന സുജിത്ത് (ഹേ ജൂഡ്) ശബ്ദമിശ്രണം – പ്രമോദ് തോമസ് (ഏദന്‍) ശബ്ദ ഡിസൈന്‍ – രംഗനാഥ് രവി (ഈ.മ.യൗ) ലബോറട്ടറി / കളറിസ്റ്റ് – ചിത്രാഞ്ജലി സ്റ്റുഡിയോ, കെഎസ്എഫ്ഡിസി (ഭയാനകം) സിങ്ക് സൗണ്ട് – പി.ബി. സ്മിജിത്ത് കുമാര്‍ (രക്ഷാധികാരി ബൈജു ഒപ്പ്) ടി വി ചന്ദ്രൻ അധ്യക്ഷനായ ജൂറിയാണ്‌ അവാർഡ്‌ നിർണയിച്ചത്‌.ജൂറിയിൽ സംവിധായകരായ ഡോ. ബിജു, മനോജ് കാന, സൗണ്ട് എൻജിനിയർ വിവേക് ആനന്ദ്, കാമറാമാൻ സന്തോഷ് തുണ്ടിയിൽ, സംഗീത സംവിധായകൻ ജെറി അമൽദേവ്, തിരക്കഥാകൃത്ത് ചെറിയാൻ കൽപകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ. എം. രാജീവ്കുമാർ, നടി ജലജ എന്നിവരാണ് അംഗങ്ങൾ.ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവാണ് മെംബർ സെക്രട്ടറി. പുരസ്‌ക്കാര ജേതാക്കളിൽ 78 ശതമാനം പേരും ആദ്യമായാണ്‌ സംസ്‌ഥാന പുരസ്‌ക്കാരം നേടുന്നത്‌.

ആകെയുള്ള മുപ്പത്തിയേഴ് പുരസ്കാരങ്ങളില്‍ ഇരുപത്തിയെട്ടുപേരും ആദ്യമായി സംസ്ഥാന അവാര്‍ഡ്  നേടിയവരാണ്.

വാര്‍ത്ത : വിജി മാത്യു