മെൽബേൺ വിന്ധം മലയാളികളുടെ കുട്ടായ്മയായ വിന്ധം മലയാളീ കമ്മ്യൂണിറ്റി ഇൻകോർപർട്ടഡ് ( WMCG) വരവേൽപ് 2018.

മെൽബേൺ: വിന്ധം മലയാളികളുടെ കുട്ടായ്മയായ വിന്ധം മലയാളീ കമ്മ്യൂണിറ്റി ഇൻകോർപർട്ടഡ്( WMCG), വരവേൽപ് 2018 വളരെ വിപുലമായ രീതിയിൽ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നു വരുന്നു. മാർച്ച് 3നു ഡെസ്ടിനി സെന്റ്റെർ, ഹോപ്പർസ് ക്രോസിങ് വച്ചു വൈകിട്ട് നാലു മണിക്ക് പരിപാടികൾ ആരംഭിക്കും. കഴിഞ്ഞ പത്തു വര്ഷമായി നടന്നു വരുന്ന ആഘോഷം ഈ വര്ഷം കൂടുതൽ മികവുറ്റതാക്കാൻ ആഘോഷ കമ്മിറ്റികൾ അഹോരാത്രം പ്രവർത്തിക്കുകയാണ് .

WMCG യിൽ നിന്നുള്ള നൂറിൽ പരം കുട്ടികളും, നാൽപ്പതിൽ പരം മുതിർന്നവരും 3 മണിക്കുർ നീളുന്ന വിവിധങ്ങളായ കലാ പരിപാടികൾ അവതരിപ്പിക്കും. തിരുവാതിര, വിവിധ ഡാൻസ് പ്രോഗ്രാമുകൾ , പാട്ടുകൾ, നാടകങ്ങൾ തുടങ്ങി നിരവധി അനവധി പ്രോഗ്രാമുകളാൽ അലങ്കൃതമായ ഒരു അവിസ്മരണീയ സായാഹ്നം സ്നേഹ വിരുന്നോടുകൂടി അവസാനിക്കും .

കഴിഞ്ഞ പത്തുവര്ഷമായി വിന്ധം മലയാളികളുടെ ശബ്ദമാകുവാൻ WMCG കഴിഞ്ഞിട്ടുണ്ട്, കൌൺസിൽ ലൈബ്രറിയോടു ചേർന്ന് സൺ‌ഡേ നടത്തുന്ന മലയാളം ക്ലാസുകൾ, ശനിയും, ഞായറും ഉള്ള മലയാളം FM റേഡിയോ (88.9), കായിക മത്സരങ്ങൾ തുടങ്ങി ഒട്ടനവധി പ്രവർത്തങ്ങൾ WMCG ഏറ്റെടുത്തു നടത്തുന്നു .

വരവേല്പ് 2018ലേക്ക് എല്ലാ വിന്ധം മലയാളികളെയും സാദരം ക്ഷണിക്കുന്നാതായി പ്രസിഡന്റ് വേണുഗോപാലൻ , വൈസ് പ്രസിഡന്റ് ബിജു ഭാസ്കരൻ, സെക്ട്രട്ടറി പ്രദീപ് , ഖജാൻജി മനോജ് , ജോയിന്റ് സെക്ട്രട്ടറി ഹാൻസ് തുടങ്ങിയവർ അറിയിച്ചു.

കൂടുതൽ വിവരണങ്ങൾക്കു http://www.wyndhammalayalee.org/ അല്ലെങ്കിൽ https://www.facebook.com/wyndhammalayalee/ സന്ദർശിക്കുക.

വാർ‍ത്ത : എബി പൊയ്ക്കാട്ടിൽ