മമ്മൂട്ടി നായകനായി അഭിനയിച്ച ‘മാസ്റ്റർപീസ് ‘ സിഡ്നിയില്‍ എത്തുന്നു

സിഡ്നി : റിലീസ് ചെയ്തു ആദ്യത്തെ മൂന്ന് ദിവസം കൊണ്ട് 10 കോടി കളക്ഷൻ നേടി മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ആവുന്ന ; മമ്മൂട്ടി നായകനായി അഭിനയിച്ച ‘മാസ്റ്റർപീസ് ‘ സിഡ്നി-ഇൽ എത്തുന്നു .ജനുവരി 12 വെള്ളിയാഴ്ച രാത്രി 8 .30 നു ലിവർപൂൾ ഇവൻ്റ് സിനിമയിൽ ആണ് പ്രദർശനം. ‘മഴയെത്തും മുമ്പേ’ കഴിഞ്ഞു 22 വര്ഷങ്ങള്ക്കു ശേഷമാണു മമ്മൂട്ടി ഒരു കോളേജ് പ്രൊഫെസ്സറുടെ വേഷം അഭിനയിക്കുന്നത്. ഉദയകൃഷ്ണ തിരക്കഥയും അജയ് വാസുദേവ് സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയം നേടിയ ‘പുലിമുരുകൻ’  കളക്ഷൻ റെക്കോർഡുകളാണ് തകർക്കുന്നത്. മികച്ച കോമേഡിയും ഹൈ വോൾടേജ് ആക്ഷൻ രംഗങ്ങളുമാണ് ചിത്രത്തിന്‍റെ ഹൈലൈറ് . മമ്മൂട്ടി-യെ കൂടാതെ ഉണ്ണി മുകുന്ദൻ, സന്തോഷ് പണ്ഡിറ്റ്, ഗോകുൽ സുരേഷ് , വരലക്ഷ്മി ശരത്കുമാർ, പൂനം ബജ്വ, മഖ്‌ബൂൽ സൽമാൻ തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ബുദ്ധിജീവി ജാടകൾ ഇല്ലാതെ സാധാരണ പ്രേക്ഷകനെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ചിത്രം നിറഞ്ഞ സദസ്സിലാണ് കേരളത്തിൽ ഉടനീളം പ്രദർശിപ്പിക്കുന്നത്.

ഒപ്പം , പുലിമുരുകൻ, ടേക്ക് ഓഫ് എന്നീ ചിത്രങ്ങൾക്ക് ശേഷം ‘ഇൻഡോസ് ഫിലിംസ്’ ആണ് ‘മാസ്റ്റർപീസ് ‘ ഓസ്‌ട്രേലിയയിൽ എത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഇക്ബാൽ 0468480840 : സത്യരാജ് 0412211627