സിഡ്നിയില്‍  കൂറ്റന്‍ വാല്ന്ക്ഷത്രം ഉയര്ത്തി . 

 

സിഡ്നി :ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നക്ഷത്രശോഭ പകര്‍ന്നു കൊണ്ട് സിഡ്നി സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഉയര്‍ത്തിയ കൂറ്റന്‍ വാല്‍നക്ഷത്രം ആകര്‍ഷണീയവും പുതുമയേറിയതുമായി. ആദ്യമായാണ് സിഡ്നിയില്‍  ഇത്രയും വലിയ വാല്‍നക്ഷത്രം സ്ഥാപിക്കുന്നത്. പുതുതായി നിര്‍മ്മിച്ച സണ്‍‌ഡേ സ്കൂള്‍ ഹാളിനു മുകളില്‍ ഉയര്‍ത്തി കെട്ടിയിരിക്കുന്ന കൂറ്റന്‍ വാല്‍നക്ഷത്രം കാണാന്‍ സമീപത്തും ദൂരത്തും നിന്ന് ധാരാളം ആളുകള്‍ പള്ളിയില്‍  എത്തുന്നുണ്ട്.

 

30 മീറ്റര്‍ നീളം ഉള്ള വാല്‍നക്ഷത്രം തടിയും കമ്പിയും ഉപയോഗിച്ച് ചട്ടമുണ്ടാക്കി, വെണ്‍മഞ്ഞിന്‍റെ നിറത്തില്‍ 50 മീറ്റര്‍ വെളുത്ത തുണി ഉപയോഗിച്ചാണ് തുന്നിയെടുത്തത്. പതിനഞ്ച് ട്യൂബ് ലൈറ്റുകള്‍ പ്രകാശം പരത്താനായി  ഉപയോഗിച്ചിട്ടുണ്ട്. സെന്‍സര്‍ ഉപയോഗിച്ച് ഇരുട്ടാകുമ്പോള്‍ നക്ഷത്രം തെളിയുകയും പകലാകുമ്പോള്‍ അണയുകയും ചെയ്യും. ഇടവകാംഗമായ ജോജി തുമ്പമണിന്‍റെ  നേത്രുത്വത്തില്‍ ഇടവകയിലെ ഒരുകൂട്ടം യുവജനങ്ങളാണ് കൂറ്റന്‍ വാല്‍നക്ഷത്രം നിര്‍മിച്ചത്. ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ എന്തെങ്കിലും വ്യത്യസ്തമായി പള്ളിയില്‍ ഒരുക്കണമെന്ന ചിന്തയില്‍ നിന്നാണ് ഭീമന്‍ വാല്‍നക്ഷത്രം എന്ന ആശയത്തിലെത്തിയത് എന്ന് ജോജി പറഞ്ഞു. ഇടവക വികാരി റെവ.ഫാ. തോമസ്‌ വര്‍ഗീസിന്‍റെയും ഇടവകാംഗങ്ങളുടെയും പിന്തുണയും സഹകരണവും വാല്‍നക്ഷത്രം നിര്‍മ്മിക്കാന്‍ പ്രചോദനമായി.