ഓർഡർ ഓഫ് ഓസ്ട്രേലിയ അവാർഡ് ഡോ. വി പി ഉണ്ണികൃഷ്ണന്

ഓസ്ട്രേലിയയിലെ ഏറ്റവും പരേമാന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ഓസ്ട്രേലിയ’ സ്വർണ്ണ മെഡൽ മലയാളിയായ ഡോ. വി പി ഉണ്ണികൃഷ്ണന് ഇക്കഴിഞ്ഞ ദിവസം ലഭിക്കുകയുണ്ടായി.

ക്വീന്‍സ്ലാണ്ട് എന്ന സംസ്ഥാനെത്ത ഗവർണ്ണർ ബഹു: പോൾ ഡി ജെഴ്സിയാണ് ബ്രിട്ടീഷ് എലിസെബത് രാജ്ജിക്ക് വേണ്ടി കഴിഞ്ഞയാഴ്ച തലസ്ഥാനമായ ബ്രിസ്ബേന്‍ Government House -ൽ നടന്ന ചടങ്ങിൽ വച്ച അവാര്‍ഡുകള്‍ വിതരണം ചെയ്തത്. മൾട്ടികൾച്ചറിനുവേണ്ടി ശ്രി ഉണ്ണികൃഷ്ണൻ ചേയ്ത സേവനങ്ങെള അവാർഡ് കൊടുക്കുന്നതിനിടയിൽ ഗവർണ്ണർ എടുത്തു പറയുകയുണ്ടായി. ലോകത്തിന്‍റെറ നാനാഭാഗത്തുനിന്നും ഫോൺ സേന്ദശങ്ങളിലൂടെയും ഇ മയിലിലൂടെയും , നേരിട്ടും ധാരാളം അഭിനന്ദനങ്ങൾ ഉണ്ണികൃഷ്ണന്‍റെ പേരിൽപ്രവഹിച്ച കൊണ്ടിരിക്കയാണ്.

ഓസ്ട്രേലിയയിലെ ഏറ്റവും ഉന്നതവും പ്രധാനെപ്പട്ടതും അഭിമാനകരവുമായ അവാർഡാണിത്. ദേശീയതലത്തിൽ ഉള്ള ഏറ്റവും ഉന്നതമായ അംഗീകാരം. സിവിലിയൻ, മിലിറ്ററി എന്നീ രണ്ടുവിഭാഗങ്ങളിൽപെട്ടവർക്കാണ് ഇത്തരം അവാർഡ്കൾ നൽകുക.
ഓസ്ട്രേലിയൻ പൊതുജനേസവനത്തിന്‍റെറ സംഭാവനയ്ക്കുള്ള നേട്ടങ്ങളുടെ ആദരിക്കലാണിത്. അതോടൊപ്പം സമൂഹത്തിന്‍റെ വിവിധതലങ്ങളിൽ നിന്ന് ദേശീയതാല്പരങ്ങെളയും കമ്മ്യൂണിറ്റി നിലവാരെത്തയും ഉയർത്തിപ്പിടിക്കുന്ന റോൾ മോഡലുകെള കെണ്ടത്തുക എന്ന മഹത്തായ ലക്ഷ്യവും.

വാർ‍ത്ത : എബി പൊയ്ക്കാട്ടി‍ൽ