മലയാളി ന്യുസിലാൻഡ് പാർലമെന്റ് അംഗമാകുന്നു .

ഓക്ക് ലാന്‍ഡ്‌:ചരിത്രത്തിൽ ആദ്യമായി മലയാളി ന്യുസിലാൻഡ് പാർലമെന്റ് അംഗമാകുന്നു .പ്രിയങ്ക രാധാകൃഷ്ണൻ ലേബർ പാർട്ടിയുടെ ലിസ്റ്റ് എംപി ആകും .ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലേബർ പാർട്ടിയുടെ ഓഫീസിൽ നിന്നും “ആൻസ് മലയാളി” ക്കു ലഭിച്ചു . ഒക്ടോബർ രണ്ടാം വാരം പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്യും .ന്യൂസിലാൻഡലെ മാത്രമല്ല ലോകത്തിലെ എല്ലാ മലയാളികളെ സംബന്ധിച്ചും ഇത് അഭിമാന മുഹൂർത്തം തന്നെയാണ്.

2004 ൽ സ്റ്റുഡന്റ്‌സ് വിസയിൽ എത്തി ന്യൂസിലൻഡിലെ ഭരണചക്രത്തിൽ സ്ഥാനം പിടിച്ച ഏക മലയാളി സാന്നിധ്യമാണ് കിവിഇന്ത്യൻ സ്ഥാനാർത്ഥിയായി ലേബർ പാർട്ടിയുടെ ബാനറിൽ ഓക്ക് ലാൻഡിലെ മൗൻഗാകിക്കിയെ പ്രതിനിധീകരിച്ച എറണാകുളം പറവൂർ സ്വദേശിനിയും ആദ്യ മലയാളി വനിത മാത്രമല്ല ന്യുസിലാന്റിലെ ആദ്യത്തെ ലേബർ പാർട്ടിയുടെ കിവി ഇന്ത്യൻ എംപി കൂടെ ആണ്പ്രിയങ്ക രാധാകൃഷ്ണൻ .

നേരത്തെ ഭരണകക്ഷി ആയ നാഷണൽ പാർട്ടിക്ക് രണ്ടു കിവി ഇന്ത്യൻ എംപിമാർ ഉണ്ടായിരിന്നു കൺവെൽജിത് ബക്ഷിയും, , പരംജിത് പരമാരും , മാത്രമല്ല ചെറു പാർട്ടിയായ ന്യുസിലാൻഡ് ഫസ്റ്റ് നു മഹേഷ് ബിന്ദ്ര എന്ന ലിസ്റ്റ് എംപി യും ഉണ്ടായിരിന്നു ,ഇവർ ഈ പ്രാവശ്യവും അവരുടെ പാർട്ടിയുടെ ലിസ്റ്റ് എംപി മാരായി തുടരും .ഇതോടെ ന്യുസിലാൻഡ് പാർലമെൻറിൽ ഇന്ത്യൻ വംശജരുടെ എണ്ണം നാലായി.ചരിത്രത്തിൽ ആദ്യമായി മലയാളി ന്യുസിലാൻഡ് പാർലമെന്റ് അംഗമാകുന്നത് . കഴിഞ്ഞ സെപ്തംബര് 23 നു നടന്ന പാർല മെന്റ് തിരഞ്ഞെടുപ്പിൽ നേരിയ വ്യതാസത്തിനു തൊട്ടടുത്ത എതിരാളിയായ നാഷണൽ പാർട്ടി സ്ഥാനാർഥിയായ ലീ ടെന്നിസിനോട് , പ്രിയങ്ക പരാജയപ്പെട്ടിരുന്നു.

നാഷണൽ സ്ഥാനാർഥി : LEE, Denise 12,338
ലേബർ സ്ഥാനാർഥി RADHAKRISHNAN, Priyanca 10,395

എന്നാൽ ന്യുസിലാന്റിലെ തിരഞ്ഞെടുപ്പ് രീതി ഇന്ത്യയിൽ നിന്ന് വ്യതാസപ്പെട്ടിരിക്കുന്നു , ആകെയുള്ള 120 പാർലമെന്റിലെ സീറ്റിൽ 71 ഇലക്ട്‌റൽ സീറ്റ് ആണ് . ഈ മണ്ഡലങ്ങളിലേക്ക് വോട്ടേഴ്‌സ് നേരിട്ട് അവരുടെ എംപിയെ തിരഞ്ഞെടുക്കുമ്പോൾ ബാക്കിയുള്ള 49 സീറ്റ് അകെ ഓരോ പാർട്ടിക്കും കിട്ടിയ വോട്ടു ശതമാനം കണക്കാക്കി അതാതു പാർട്ടി നൽകുന്ന ലിസ്റ്റിൽ നിന്ന് എംപിയാക്കും . ഇതനുസരിച്ചു 41 % വോട്ടു കിട്ടിയ നാഷണൽ പാർട്ടിക്ക് 41 ഇലക്ടറേറ്റിൽ (നിയോജകമണ്ഡലങ്ങളിൽ ) നിന്ന് ജയിച്ച 41 എംപി മാറും വോട്ടിംഗ് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ 17 ലിസ്റ്റ് എംപിമാരും കിട്ടും. ഇതിൽ തന്നെ നേരത്തെ തന്ന്നെ കിവി ഇന്ത്യൻ , ലിസ്റ്റ് എംപി മാരായ കൺവെൽജിത് ബക്ഷിയും പരംജിത് പരാമാരും നാഷണൽ പാർട്ടിയുടെ ലിസ്റ്റിൽ നിന്ന് വീണ്ടും ലിസ്റ്റ് എംപി ആക്കും . ഇവർ ഈ വർഷത്തെ തിരഞ്ഞെടുപ്പിലും തൊട്ടടുത്ത എതിരാളികളായ ലേബർ പാർട്ടി സ്ഥാനാർഥികളിൽ നിന്ന് ദയനീയ പരാജയം ഏറ്റുവാങ്ങി. എന്നിരുന്നാലും പാർട്ടിയിൽ ഇന്ത്യൻ പ്രാതിനിധ്യം ഉൾക്കൊള്ളിക്കാൻ ആണ് പാർട്ടിയിൽ സീനിയർ ആയ ഈ നേതാക്കന്മാരെ വീണ്ടും നാഷണൽ പാർട്ടി ലിസ്റ്റ് എംപി മാരായി നോമിനേറ്റ് ചെയ്യൂന്നത്.

എന്നാൽ ലേബർ പാർട്ടിക്കും , ഈ തിരഞ്ഞെടുപ്പിൽ 36 % വോട്ടു കിട്ടി, ഇതിന്റെയ് അടിസ്ഥാനത്തിൽ അവർക്കു 16 ലിസ്റ്റ് എംപി മാരെ കിട്ടും,കൂടാതെ 29 നിയോജക മണ്ഡലങ്ങളിൽ ലേബർ പാർട്ടി സ്ഥാനാർത്ഥികൾ ജയിച്ചിട്ടുണ്ട് . അങ്ങനെ അകെ 45 എംപി മാർ ലേബർ പാർട്ടിക്കും ലഭിക്കും.ഇങ്ങനെ ലിസ്റ്റ് എംപിമാരാകേണ്ട ലേബർ പാർട്ടിയുടെ ലിസ്റ്റിൽ 11 മാതു സ്ഥാനമാണ് മലയാളിയായ പ്രിയങ്ക രാധാകൃഷ്ണനുള്ളത് . ലിസ്റ്റ് എംപിമാർക്കും , തിരഞ്ഞെടുക്കപ്പെട്ട എംപി മാർക്കും പാർലമെൻറിൽ അധികാരങ്ങളും, അവകാശങ്ങളും ഒരേ പോലെ ആണ് . ലിസ്റ്റ് എംപി ഒരു ഇലക്ടറേറ്റിനെ ( നിയോജകമണ്ഡലത്തെ )പ്രതിനിധികരിക്കുന്നില്ല . പക്ഷെ എംപി എന്ന നിലയിൽ ന്യുസിലാണ്ടിൽ എവിടെ വേണമെങ്കിലും സർക്കാർ ചിലവിൽ ഓഫീസ് സ്ഥാപിക്കാം . മറ്റു സർക്കാർ പാർലമെന്റു കമ്മിറ്റികളിൽ മെമ്പറോ മന്ത്രിയോ ആകാം, എന്നാൽ ലേബർ പാർട്ടി ഇപ്പോഴത്തെ അവസ്ഥയിൽ പ്രതിപക്ഷത്താകും . ചെറിയ പാർട്ടികളായ ഗ്രീൻ , ന്യുസിലാൻഡ് ഫസ്റ്റ് എന്നി പാർട്ടികൾക്ക് ഈ വര്ഷം ഒറ്റ സ്ഥാനാർഥിപോലും ഇലക്ടറേറ്റിൽ വിജയിപ്പിക്കാനായില്ല , എന്നാൽ ആകെ കിട്ടിയ അവരുടെ പാർട്ടി വോട്ടിന്റെ അടിസ്ഥാനത്തിൽ , ഗ്രീൻപാര്ടിക്കും 7 ഉം, ന്യുസിലാൻഡ് ഫസ്റ്റ് 9 ഉം9 എംപിമാരെഈ പാർട്ടികൾക്ക് കിട്ടും . ഏറ്റവും കൂടുതൽ സീറ്റ് കിട്ടിയ നാഷണൽ പാർട്ടിക്ക് ഭുരിപക്ഷമില്ലാത്തിതിനാൽ , ചെറു പാർട്ടികളുടെ നിലപാട് നിർണായകമാണ് , ഈ രണ്ടു പാർട്ടികളും ലേബർ പാർട്ടിയെ പിന്തുണച്ചാൽ , ഭരണം ലേബർ പാർട്ടിക്ക് കിട്ടും, ഏതെങ്കിലും ഒരു ചെറു പാർട്ടി നാഷനലിനെ പിന്തുണച്ചാൽ ഭരണം ഇപ്പോഴത്തെ ഭരണകക്ഷിയായ നാഷണൽ പാർട്ടിക്ക് കിട്ടും, ചർച്ചകൾ നടന്നു വരുകയാണ്.

പാർട്ടിയുടെ പോളിസി മേക്കിങ് കമ്മിറ്റിയിൽ അംഗമായ പ്രിയങ്ക 2004 ൽ ഉന്നത പഠനത്തിനായി സിംഗപ്പൂരിൽ നിന്ന് സ്കൂൾ വിദ്യാഭാസത്തിനു ശേഷം ന്യുസിലണ്ടിലേക്കു സ്റ്റുഡന്റ് വിസയിൽ ആണ് എത്തിയത് 2006 ളിൽ ലേബർ പാർട്ടിയിൽ ചേർന്ന് പൊതു പ്രവർത്തനം ആരംഭിച്ചു.കഴിഞ്ഞ പതിനൊന്ന് വർഷത്തോളമായി ലേബർ പാർട്ടിക്കുവേണ്ടി പ്രിയങ്ക കാഴ്ചവച്ച നിസ്വാർത്ഥമായ പ്രവർത്തനങ്ങളാണ് എംപിസ്ഥാനത്തേക്ക് മത്സരിക്കാൻ അവസരം ഒരുക്കിയത്. 2006 ൽ പാർട്ടിയിൽ ചേർന്ന ഇവർ നിലവിൽ ലേബർ പാർട്ടിയുടെ പബ്ലിക് പോളിസി ഫ്രെയിം ചെയ്യുന്ന കമ്മിറ്റിയുടെ അംഗവും പാർട്ടിയിലെ പല സബ് കമ്മിറ്റികളിൽ അംഗവും ഉപദേശകയും ആണ്.

എറണാകുളം പറവൂർ സ്വദേശി ആയ പ്രിയങ്ക രാധാകൃഷ്ണനാണ് മലയാളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയത്..അച്ഛൻ രാമൻ രാധാകൃഷ്ണന്റെ കുടുംബാംഗമാണ് മലയാളത്തിന്റെ സ്വന്തം കേസരി ബാലകൃഷ്ണപിള്ള. വടക്കൻ പറവൂരിൽ മടവനപ്പറമ്പാണ് അച്ഛന്റെ തറവാട്. അമ്മ ഉഷ രാധാകൃഷ്ണന്റെ ഏഴുവത് തറവാട് പാലക്കാട് ചിറ്റൂരിലാണ് .അമ്മയുടെ മുത്തച്ഛൻ ഡോ.സി.ആർ.കൃഷ്ണപിള്ള ഐക്യകേരള രൂപീകരണത്തിൽ വലിയ പങ്കുവഹിച്ചയാളാണ്. ഈ പാരമ്പര്യത്തിന്റെ പിൻബലത്തോട് കൂടിയാണ് പ്രിയങ്ക തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ചുവടുവയ്പ്പിന് ഒരുങ്ങുന്നത്.രാഷ്ട്രീയവും സാമൂഹിക സേവനവും പ്രിയങ്കയുടെ രക്തത്തിൽ അലിഞ്ഞിട്ടുള്ളതാണെന്ന് അവരുടെ പാരമ്പര്യം പരിശോധിക്കുമ്പോൾ അറിയാവുന്നതാണ്.പ്രിയങ്കയുടെ മാതാപിതാക്കൾ ഇതിപ്പോൾ ചെന്നൈയിൽ വിശ്രമ ജീവിതം നയിക്കുന്നു.

വെല്ലിംഗ്ടണിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡവലപ്‌മെന്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടിയ പ്രിയങ്ക മീഡിയ സ്റ്റഡീസിലും സോഷ്യോളജിയിലും പഠനം പൂർത്തിയാക്കിയിട്ടുണ്ട്. പോളിസി അനാലിസിസ്, സോഷ്യൽ വർക്ക് എന്നീ മേഖലകളിൽ പ്രവർത്തി പരിചയവും ഉണ്ട്. 2004ൽ ന്യൂസിലൻഡിൽ എത്തിയ പ്രിയങ്ക ഉന്നത വിദ്യാഭ്യാസം മാസി , വിക്ടോറിയ യൂണിവേഴ്‌സിറ്റികളിൽ ആണ് പൂർത്തിയാക്കിയത്. ക്രൈസ്റ്റിൽ ചർച്ചിൽ നിന്നുള്ള സ്‌കോട്ട്‌ലണ്ട് വംശജനായ റിച്ചാർഡ്‌സൺ ആണ് പ്രിയങ്കയുടെ ഭർത്താവ്. തന്റെ ജീവിത പങ്കാളിയുടെ രാഷ്ട്രീയ പ്രവർത്തനത്തിന് പൂർണ പിന്തുണ നൽകുന്ന ഇദ്ദേഹം ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്.

വാര്‍ത്ത: സുമേഷ് റ്റി മഹാരാജ്