മലയാളി അസോസിയേഷൻ ഓഫ് ടൗൺസ്‌വിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

മലയാളി അസോസിയേഷൻ ഓഫ് ടൗൺസ്‌വിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ടൗൺസ്‌വിൽ: മലയാളി അസോസിയേഷൻ ഓഫ് ടൗൺസ്‌വിൽ (എംഎടി) പ്രസിഡന്റായി സൽജൻ ജോൺ കുന്നംകോട്ടിനെ തിരഞ്ഞെടുത്തു. ബിബിൻ മോഹൻ കണിയാംകുടിയിൽ ആണ് സെക്രട്ടറി. രേഷ്മ ജയിസ് കൊള്ളികുളവിൽ – വൈസ് പ്രസിഡന്റ്, ഷിനോജ് പുറക്കരി -ജോയിന്റ് സെക്രട്ടറി, ഫിലോമീന സേവ്യർ ഇല്ലിപറമ്പിൽ- ട്രഷറർ എന്നിവരെയും തിരഞ്ഞെടുത്തു.

മനു ബേബി പോത്താനിക്കാട്ട്, ബിനോയ് സെബാസ്റ്റ്യൻ തുരുത്തിപടമ്പിൽ, ജോഷി ദാസ് കുനിയടത്ത്, അനിൽ വർഗീസ് ഭരണികുളങ്ങര, ജോർജ് അലക്സ് എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തു. യോഗത്തിൽ എം എ ടി പ്രസിഡണ്ട്‌, ഷീൻ ജോർജ് അധ്യക്ഷത വഹിച്ചു. പുതുതായി മേഖലയിലേക്ക് കുടിയേറിയെത്തിയ മുഴുവൻ പേരെയും പങ്കെടുപ്പിച്ചു. ഈസ്റ്റർ – വിഷു ആഘോഷങ്ങൾ അതി വിപുലമായി സംഘടിപ്പിക്കും. ഏപ്രിൽ ആറിന് കിർവാൻ നോർത്ത് റീച്ച് ബാപ്റ്റിസ്റ്റ് ചർച്ച് ഹാളിൽ നടത്തുന്ന പരിപാടികൾക്കായി പ്രത്യേക കമ്മിറ്റിക്കും യോഗം രൂപം കൊടുത്തു.