ചൈനീസ് കമ്പനിയായ ബിവൈഡി ടെസ്ലയെ മറികടന്നു.

ചൈനീസ് കമ്പനിയായ ബിവൈഡി ടെസ്ലയെ മറികടന്നു.

അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ലയെ എതിരാളികളായ ചൈനീസ് കമ്പനിയായ ബിവൈഡി മറികടന്നു. ബിവൈഡി ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായി മാറി. ലോകത്തെ ഇലക്ട്രിക് വാഹന വിപണി ഭരിച്ചിരുന്നത് ടെസ്ലയായിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ ഏറ്റവും അധികം വിറ്റുപോകുന്ന അമേരിക്കയിലും ചൈനയിലും ടെസ്‍ലയായിരുന്നു മുമ്പന്‍.

അമേരിക്കന്‍ ശത കോടീശ്വരനും ലോക പ്രശസ്‍തനായ നിക്ഷേപകനായ വാറന്‍ ബഫറ്റാണ് ബൈവിഡിയിലെ നിക്ഷേപകന്‍. 2023-ന്റെ നാലാം പാദത്തില്‍ 4,84,507 വാഹനങ്ങളാണ് ടെസ്ല വിറ്റത്. അതേ സമയത്ത് 5,26,406 ഇലക്ട്രിക് കാറുകളാണ് ബിവൈഡി വിറ്റഴിച്ചത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമല്ല ഹൈബ്രിഡ് വാഹനങ്ങളും ബിവൈഡി പുറത്തിറക്കുന്നു. ടെസ്ല ഇലക്രിട്ക് കാറുകള്‍ മാത്രമാണ് നിര്‍മ്മിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ കൂടാതെ 4 ലക്ഷത്തില്‍ കൂടുതല്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളും BYD 2023 നിരത്തില്‍ എത്തിച്ചു. ബിവൈഡിയുടെ മിക്ക വാഹനങ്ങളും ടെസ്ലയേക്കാള്‍ കുറഞ്ഞ വിലയിലാണ് വില്‍ക്കുന്നത്, ചൈനയിലെ വിപണിയില്‍ നിന്നും 20 ശതമാനം വില്‍പ്പനയാണ് ലഭിക്കുന്നത്.

ബാറ്ററി നിര്‍മ്മാണ കമ്പനിയായി 1995-ലാണ് BYD സ്ഥാപിതമായത്. 2003-ലാണ് കാര്‍ നിര്‍മാണത്തിലേക്ക് കടന്നത്. എതിരാളികളെ അപേക്ഷിച്ച് ബിവെഡിക്ക് ഇലക്ട്രിക് വാഹന ബാറ്ററികള്‍ നിര്‍മ്മിക്കാനുള്ള കഴിവാണ് നേട്ടമാകുന്നത്. ടെസ്ല നിരവധി വിതരണക്കാരെ ബാറ്ററിക്ക് ആവശ്യമുള്ള ലിഥിയത്തിനായി ആശ്രയിക്കുന്നു. യൂറോപ്പില്‍ അഞ്ച് മോഡലുകള്‍ വില്‍ക്കുന്ന ബിവൈഡി, ഈ വര്‍ഷം മൂന്ന് മോഡലുകള്‍ കൂടി അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു. ഹംഗറിയില്‍ ഒരു പുതിയ ഫാക്ടറി നിര്‍മ്മിക്കാനും പോവുകയാണ്. ഇന്ത്യയില്‍ രണ്ട് ഇവികള്‍ ബിവെഡി വില്‍ക്കുന്നുണ്ട്. ഓസ്‌ട്രേലിയയിൽ മൂന്ന് മോഡലുകൾ നിലവിൽ ബിവെഡി വില്‍ക്കുന്നുണ്ട്.

മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ; ഒറ്റ ചാർജിൽ 550 കിലോമീറ്റർ.