
സിഡ്‌നി: പ്രശസ്ത നർത്തകി റുബീന സുധർമന്റെ ശിഷ്യരായ എയ്ഞ്ചൽ ഏലിയാസ്, ദുർഗ കെ.റ്റി എന്നിവരുടെ മോഹിനിയാട്ട അരങ്ങേറ്റം 2025 ജനുവരി നാല് ശനിയാഴ്ച വെൻവർത്തുവിൽ റെഡ്‌ഗം സെന്ററിൽ വച്ച് നടക്കും. നാലാം വയസ്സു മുതൽ നൃത്തം അഭ്യസിക്കുന്ന ഏഞ്ചൽ ഏലിയാസ് 2017 മുതൽ റുബീന സുധർമ്മന്റെ കീഴിൽ മോഹനിയാട്ടം അഭ്യസിച്ചു വരുന്നു.ഭരതനാട്യത്തിലും കർണാടക സംഗീതത്തിലും തന്റെ കഴിവ് തെളിയിച്ച എയ്ഞ്ചൽ ഏലിയാസ് മത്തായി ,തങ്കി ഏലിയാസ് എന്നിവരുടെ മകളാണ്. നല്ലൊരു ഗായിക കൂടിയായ എയ്ഞ്ചൽ സെൻട്രൽ ക്വീൻസ്ലാൻഡ് യൂണിവേഴ്സിറ്റിയിൽ എക്കോ കാർഡിയോ ഗ്രാഫി വിദ്യാർഥിനിയാണ്.
വളരെ ചെറുപ്പത്തിൽ തന്നെ ജാസ് നൃത്തത്തിലൂടെ നൃത്ത രംഗത്തെത്തിയ ദുർഗ പ്രശസ്ത ചലച്ചിത്രതാരവും നർത്തകനും തൻറെ വല്യച്ഛനുമായ വിനീത് രാധാകൃഷ്‌ണന്റെ കീഴിൽ ഭരതനാട്യവും അഭ്യസിച്ചിട്ടുണ്ട് .അജിത് കെ . റ്റി ,രാധികാ രാജൻ എന്നിവരുടെ ഏക മകളായ ദുര്ഗ്ഗ 2017 മുതൽ മോഹിനായാട്ടം അഭ്യസിക്കുന്നു .കൂടാതെ ആയോധന കലയായ തായ്കൊണ്ടയിൽ ജൂനിയർ ലെവെലിൽ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്.
ഗുരുവായ റുബീന സുധർമ്മൻ മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും വൈദഗ്ദ്യം നേടിയ നര്ത്തകിയാണ്. കഴിഞ്ഞ 18 വർഷങ്ങളായി കുട്ടികൾക്കും മുതിർന്നവർക്കും നൃത്യാഭ്യസനം നടത്തുന്ന റുബീന ഗ്ലോബൽ അച്ചീവേഴ്സ് അവാർഡ് ,ആര്യഭട്ട അന്താരാഷ്ട്ര പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.