
വൈദ്യുതി കാര്‍ രംഗത്തെ ചൈനീസ് വമ്പന്മാരായ ബി.വൈ.ഡി (ബില്‍ഡ് യുര്‍ ഡ്രീംസ്) – യുടെ കൂടുതൽ മോഡലുകൾ ഓസ്‌ട്രേലിയൻ വിപണിയിലേക്ക് എത്തുന്നു. ടെസ്‌ലയുടെ മോഡല്‍ 3-യുടെ എതിരാളിയെന്ന് വിശേഷിപ്പിക്കുന്ന ബി.വൈ.ഡി സീല്‍ സിഡ്നിയിലും മെൽബണിലും നിരത്തുകളിൽ കണ്ടതായി ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ന്യൂസീലൻഡിൽ സീല്‍ വില്പന നേരത്തെ ആരംഭിച്ചിരുന്നു. ബി വൈ ഡി-യുടെ ആറ്റോ 3-നു നല്ല സ്വീകാര്യതയാണ് ഓസ്‌ട്രേലിയയിൽ ലഭിച്ചത്. ഇതുകൂടാതെയാണ് ഇപ്പോൾ സീല്‍, ഡോൾഫിൻ, സോങ് മാക്‌സ് തുടങ്ങിയ മോഡലുകളും എത്തുന്നത്.
ബി.വൈ.ഡി സീല്‍
അട്ടോ 3 എസ്.യു.വി -യിലേതുപോലെ റൊട്ടേറ്റിങ് ടച്ച്‌സ്‌ക്രീനാണ് സീലിലും. 15.6 ഇഞ്ച് നീളമുണ്ട് ഈ ഇന്‍ഫോടെയിന്‍മെന്റ് ഡിസ്‌പ്ലേയ്ക്ക്. ഡ്രൈവറുടെ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് 10.25 ഇഞ്ച് വലുപ്പമുണ്ട്. വ്യത്യസ്ത ഡ്രൈവിങ് മോഡുകള്‍ തെരഞ്ഞെടുക്കാനും വിന്‍ഡ്‌സ്‌ക്രീന്‍ ചൂടാക്കാനും ഓഡിയോ സിസ്റ്റത്തിന്റെ ശബ്ദം കൂട്ടാനും കുറയ്ക്കാനും അടക്കം നിരവധി ഫീച്ചറുകള്‍ ഇതിലൂടെ തെരഞ്ഞെടുക്കാം. രണ്ട് വയര്‍ലെസ് ചാര്‍ജിങ് പാഡുകളും സീലില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓള്‍ ഗ്ലാസ് സണ്‍, നാല് ബൂമറാങുകളുടെ ആകൃതിയിലുള്ള പകല്‍ സമയത്തെ എല്‍.ഇ.ഡി ലൈറ്റുകള്‍, ഫ്‌ളഷ് ഫിറ്റിങ് ഡോര്‍ ഹാന്‍ഡിലുകള്‍, സ്പ്ലിറ്റ് ഹെഡ്‌ലാംപ് ഡിസൈന്‍, പിന്‍ഭാഗത്ത് മുഴുനീള എല്‍.ഇ.ഡി ലൈറ്റ് ബാര്‍ എന്നിവയെല്ലാം സീലിന്റെ സവിശേഷ ഡിസൈനിന് മാറ്റു കൂട്ടുന്നതാണ്.
രണ്ട് ബാറ്ററി പാക്കുകളില്‍ ഏതു വേണമെന്ന് സീല്‍ ഉടമകള്‍ക്കു തീരുമാനിക്കാം. ആദ്യത്ത 61.4kWh യൂണിറ്റിന്റെ ബാറ്ററിക്ക് ഒറ്റ ചാര്‍ജില്‍ 450-ലതികം കിലോമീറ്റര്‍ സഞ്ചരിക്കാനാവും. എന്നാല്‍ രണ്ടാമത്തെ 82.5kWh യൂണിറ്റിന്റെ ബാറ്ററിയുടെ റേഞ്ച് 570 കിലോമീറ്ററാണ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്ക് വെറും 3.8 സെക്കന്റില്‍ കുതിക്കാന്‍ സീലിന് കഴിയും.
ബി വൈ ഡി ഡോൾഫിൻ
ഓസ്‌ട്രേലിയൻ നിരത്തുകളിൽ പുതുതായി ഇറങ്ങാൻ പോകുന്ന BYD ഡോൾഫിൻ മുഖ്യധാരാ കാർ നിർമ്മാതാക്കളെ വളരെയധികം വിഷമിപ്പിക്കും. 40,000 ഡോളറിൽ താഴെ ആയിരിക്കും ഇതിന്റെ വില എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 45 kWh യൂണിറ്റിന്റെ ബാറ്ററിക്ക് ഒറ്റ ചാര്‍ജില്‍ 350-ലതികം കിലോമീറ്റര്‍ സഞ്ചരിക്കാനാവുമെന്നു റിപോർട്ടുകൾ പറയുന്നു. ഏതൊക്കെ ബാറ്ററി പാക്കുകളില്‍ ഡോൾഫിൻ ഓസ്‌ട്രേലിയൻ വിപണിയിൽ അവതരിപ്പിക്കും എന്ന് ഡീറ്റെയിൽസ് അറിവായിട്ടില്ല. ബിവൈഡിയുടെ ഇ-പ്ലാറ്റ്ഫോം 3.0 അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഇലക്ട്രിക് കാർ. കൂടാതെ LFP ബ്ലേഡ് ബാറ്ററിയും ഉപയോഗിക്കുന്നു. പുതിയ ബിവൈഡി 2023 ഡോൾഫിന്റെ റേഞ്ച് 420 കിലോമീറ്റർ വരെയാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ബിവൈഡി ഡോൾഫിൻ 2023 കമ്പനിയുടെ സമുദ്ര സൗന്ദര്യശാസ്ത്ര രൂപകൽപ്പനയെ പിന്തുടരുന്നു. 2700 എംഎം ആണ് ഇതിന്റെ വീൽബേസ്. ഇത് 16 അല്ലെങ്കിൽ 17 ഇഞ്ച് വീലുകളുമായി എത്തുന്നു. പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറുള്ള രണ്ട് ഔട്ട്പുട്ട് ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. വാഹനത്തിന്‍റെ ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ, ബിവൈഡി 2023 ഡോൾഫിന്റെ പുറംഭാഗം പിങ്ക്, ബെയ്ബെയ് ഗ്രേ, ചീസി യെല്ലോ, സർഫിംഗ് ബ്ലൂ, അറ്റ്ലാന്റിസ് ഗ്രേ, ടാരോ പർപ്പിൾ, ബ്ലാക്ക് എന്നിങ്ങനെ ഒന്നിലധികം പെയിന്റ് സ്‍കീമുകളിലാണ് വരുന്നത്. യാത്രക്കാർക്ക് ഇന്റീരിയറിൽ നിരവധി ഓപ്ഷനുകൾ ഉണ്ട്. ഫ്ലാറ്റ്-ബോട്ടം മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീലും അതിനടുത്തായി 5 ഇഞ്ച് ഫുൾ എൽസിഡി ഇൻസ്ട്രുമെന്റ് പാനലും ഉണ്ട്. കാറിനുള്ളിൽ 12.8 ഇഞ്ച് ഫ്ലോട്ടിംഗ് സെൻട്രൽ കൺട്രോൾ സ്‌ക്രീൻ ഉണ്ട്.
ബിവൈഡി ഡോൾഫിൻ 2023 ഇലക്ട്രിക് കാറിന്‍റെ ചൈനയിലെ വില 116,800 യുവാനും 136,800 യുവാനും ആണ്. ഇത് ഏകദേശം 13.9 ലക്ഷം രൂപയും 16.3 ലക്ഷം രൂപയുമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി-യുടെ ആറ്റോ 3 എസ്‌യുവി ഓസ്‌ട്രേലിയൻ വിപണിയിൽ എത്തി.