പുതിയ വോൾവോ C40 റീചാർജ്; ഒറ്റ ചാർജിൽ 507 കിലോമീറ്റർ.

പുതിയ വോൾവോ C40 റീചാർജ്; ഒറ്റ ചാർജിൽ 507 കിലോമീറ്റർ.

സ്വീഡിഷ് ആഡംബര വാഹന ബ്രാൻഡായ വോൾവോ കാർസ് പുതിയ C40 റീചാർജ് പ്യുവർ ഇലക്ട്രിക് കൂപ്പെ എസ്‌യുവി വിപണിയിൽ അവതരിപ്പിച്ചു. ഇത് അടിസ്ഥാനപരമായി ആഗോള വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന നിലവിലുള്ള XC40 റീചാർജിന്റെ കൂപ്പെ പതിപ്പാണ്. എസ്‌യുവി സഹോദരന് സമാനമായ സിഗ്നേച്ചർ ബോഡി-നിറമുള്ള ക്ലോസ്-ഓഫ് ഫ്രണ്ട് ഫാസിയയാണ് കൂപ്പെയുടെ സവിശേഷത. ഇതിന് സമാനമായ തോർ-ഹാമർ-പ്രചോദിത എൽഇഡി ഹെഡ്‌ലാമ്പുകളും ലംബമായിട്ടുള്ള എൽഇഡി ടെയിൽ ലൈറ്റുകളും ഉണ്ട്.

വോൾവോ C40 റീചാർജിൽ 78kWh ബാറ്ററി പായ്ക്കുണ്ട്. സിംഗിൾ ഓൾ-വീൽ-ഡ്രൈവ് പതിപ്പും ഡ്യുവൽ-ഇലക്‌ട്രിക് മോട്ടോറും ഇതിന്റെ സവിശേഷതയാണ്. സംയുക്ത പവറും ടോർക്കും യഥാക്രമം 405 ബിഎച്ച്പിയും 660 എൻഎംയുമാണ്. ഒറ്റ ചാർജിൽ 507 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. 150kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 27 മിനിറ്റിനുള്ളിൽ ബാറ്ററി 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം.

കൂപ്പെ പതിപ്പ് XC40 റീചാർജിൽ നിന്ന് വളരെ വ്യത്യസ്തമാണ്. 19 ഇഞ്ച് ഫൈവ് സ്‌പോക്ക് ഡയമണ്ട് കട്ട് അലോയ് വീലിലാണ് ഇത് സഞ്ചരിക്കുന്നത്. ക്രിസ്റ്റൽ വൈറ്റ്, ഓനിക്സ് ബ്ലാക്ക്, ഫ്യൂഷൻ റെഡ്, ക്ലൗഡ് ബ്ലൂ, സേജ് ഗ്രീൻ, ഫ്യോർഡ് ബ്ലൂ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിലാണ് കൂപ്പെ പതിപ്പ് വാഗ്ദാനം ചെയ്യുന്നത്. വോൾവോ C40 റീചാർജ് ഒരു കറുത്ത ഇന്റീരിയർ സ്‌കീമും ക്ലട്ടർ ഫ്രീ ഡാഷ്‌ബോർഡ് ലേഔട്ടും നൽകുന്നു. ഒമ്പത് ഇഞ്ച് ലംബമായി നല്‍കിയിരിക്കുന്ന ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഡാഷ്‌ബോർഡിൽ. ഗൂഗിളുമായി സഹകരിച്ച് വികസിപ്പിച്ച ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഗൂഗിൾ മാപ്‌സ്, ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ പ്ലേ സ്റ്റോർ തുടങ്ങിയ ഇൻ-ബിൽറ്റ് സേവനങ്ങളുണ്ട്. പൂർണ്ണമായി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ എയർകോൺ വെന്റുകൾ സാധാരണ പോർട്രെയ്റ്റ് ശൈലിയിൽ സ്ഥാപിച്ചിരിക്കുന്നു.

മെഴ്‌സിഡീസ് ബെന്‍സിന്റെ 7 സീറ്റർ എസ് യു വി ബെന്‍സ് ഇക്യുബി.