
മൈലേജിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലുള്ള ഇലക്ട്രിക് കാര്‍ ആണ് ബിഎംഡബ്ല്യു ഐ 4. 590 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 83.9 കിലോവാട്ടിന്റെ കരുത്തുറ്റ ബാറ്ററിയാണ് ഇത്ര വലിയ മൈലേജ് കാറിന് നല്‍കുന്നത്. 340 എച്ച്.പിയും 430 എൻഎം ടോര്‍ക്കുമാണ് ഈ വൈദ്യുതി കാറിനുള്ളത്. ഈ ഇലക്ട്രിക് കാറിന് പൂജ്യത്തില്‍ നിന്നു 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 5.7 സെക്കൻഡ് മാത്രം മതി. മണിക്കൂറില്‍ 190 കിലോമീറ്ററായി പരമാവധി വേഗത നിജപ്പെടുത്തിയിട്ടുണ്ട്.
കമ്പനിയുടെ CLAR ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി, 4-സീരീസ് ഗ്രാൻ കൂപ്പെയുടെ പരിഷ്‍കരിച്ച ഇലക്ട്രിക് പതിപ്പാണ് i4. ഇഡ്രൈവ് 40, M50 എക്സ്‍ഡ്രൈവ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഈ കാർ ലഭ്യമാണ്. ക്യാബിനിനുള്ളിൽ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 14.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അടങ്ങുന്ന ബിഎംഡബ്ല്യുവിന്‍റെ വളഞ്ഞ ഡ്യുവൽ സ്‌ക്രീൻ ഡിസ്‌പ്ലേയാണ് i4-ന്റെ ഏറ്റവും ആകർഷകമായ മറ്റൊരു സവിശേഷത. ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ഡ്രൈവ് 8 യൂസർ ഇന്റർഫേസാണ് ഇത് നൽകുന്നത്. ഈ ഡിജിറ്റൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി ബിഎംഡബ്ല്യു OTA സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്നു. വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കൂളിംഗ് പ്രവർത്തനക്ഷമതയുള്ള ഇലക്‌ട്രോണിക് പവർഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക് സൺറൂഫ്, കണക്റ്റഡ് കാർ ഫീച്ചറുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.