കമൽഹാസൻ ചിത്രം വിക്രം ഓ റ്റി റ്റി -യിൽ റിലീസ് ആയി; കൂടുതൽ ചിത്രങ്ങൾ ജൂലൈ മാസം ഓ റ്റി റ്റി റിലീസിന്.

കമൽഹാസൻ ചിത്രം വിക്രം ഓ റ്റി റ്റി -യിൽ റിലീസ് ആയി; കൂടുതൽ ചിത്രങ്ങൾ ജൂലൈ മാസം ഓ റ്റി റ്റി റിലീസിന്.

തിയറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ കമൽഹാസൻ ചിത്രം വിക്രം ഉൾപ്പടെ നിരവധി സിനിമകളാണ് ജൂലൈയിൽ ഒറ്റിറ്റിയിലെത്തുന്നത്. ജൂലൈ എട്ടിന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ വിക്രം റിലീസ് ചെയ്തു. ടൊവീനോ തോമസിന്റെ വാശി, ഡിയർ ഫ്രണ്ട് എന്നീ സിനിമകളും ജൂലൈ രണ്ടാം വാരം ഒടിടിയിൽ എത്തും. സായി പല്ലവി–റാണ ദഗുബാട്ടി ചിത്രം വിരാട പർവം നെറ്ഫ്ലിക്സിൽ എത്തി, ചരിത്ര പോരാളി പൃഥ്വിരാജ് ചൗഹാന്റെ ജീവിതം പ്രമേയമാക്കി ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്യുന്ന അക്ഷയ് കുമാറിന്റെ പൃഥ്വിരാജ് ആമസോൺ പ്രൈമിൽ എത്തി.

‘ഖോ ഖോ’ എന്ന ചിത്രത്തിനുശേഷം രാഹുൽ റെജി നായരും രജീഷ വിജയനും ഒന്നിച്ച സിനിമ ‘കീടം’ സി 5 -ഇൽ റിലീസ് ആയി. മുബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന സിനിമ മേജർ നെറ്ഫ്ലിക്സിൽ എത്തി.

നിരവധി രാജ്യാന്തര മേളകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ മലയാള സിനിമ പക സോണി ലീവിൽ റിലീസ് ആയി. ദീപ്തി സതി, മധുപാൽ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ഇൻ മനോരമ മാക്സിൽ റിലീസ് ആയി.

നസ്രിയയും നാനിയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് കോമഡി എന്റർടെയ്നർ അണ്ടേ സുന്ദരാനികി, ടൊവിനോ തോമസ്‍, ബേസിൽ തോമസ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിനീത് കുമാർ സംവിധാനം ചെയ്ത ഡിയർ ഫ്രണ്ട്  എന്നീ ചിത്രങ്ങൾ ജൂലൈ പത്തിന് നെറ്ഫ്ലിക്സിൽ എത്തി.

ടൊവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശി ജൂലൈ പതിനേഴിനു നെറ്ഫ്ലിക്സിൽ എത്തും.

കങ്കണയുടെ ധാക്കഡ്, സ്ട്രെയ്ഞ്ചർ തിങ്സ് സീസൺ ഫോർ വോള്യം 2 എന്നിവയും ജൂലൈയിൽ ഒറ്റിറ്റിയിലൂടെ റിലീസ് ചെയ്യുന്നു.

MOVIE/MUSIC