വിലകുറഞ്ഞ ഇലക്ട്രിക്ക് കാറുകളുമായി ചൈനീസ് കമ്പനി ബി വൈ ഡി ഓസ്‌ട്രേലിയൻ വിപണിയിൽ.

വിലകുറഞ്ഞ ഇലക്ട്രിക്ക് കാറുകളുമായി ചൈനീസ് കമ്പനി ബി വൈ ഡി ഓസ്‌ട്രേലിയൻ വിപണിയിൽ.

ചൈനയിൽ നിന്നുള്ള ബി വൈ ഡി (ബിൽഡ് യുവർ ഡ്രീംസ്) കമ്പനി ബി വൈ ഡി ആട്ടോ 3 (BYD Atto 3), ബി വൈ ഡി ഡോൾഫിൻ (BYD Dolphin) എന്നി ഇലക്ട്രിക് കാറുകളെ ഓസ്‌ട്രേലിയൻ വിപണിയിൽ ഇറക്കുന്നു. ഓസ്‌ട്രേലിയയിൽ ലോഞ്ച് ചെയ്യുന്ന ആദ്യത്തെ BYD കാറാണ് BYD Atto 3. ഇത് ജൂലൈയിൽ വിപണിയിൽ എത്തും. പുറത്തിറങ്ങുമ്പോൾ വില $44,990 ആയിരിക്കും. ഓസ്‌ട്രേലിയയിലെ എക്കാലത്തെയും വിലകുറഞ്ഞ ഇലക്ട്രിക് കാറായിരിക്കും ഇത് എന്ന് കോമോയാണീ അവകാശപ്പെടുന്നു. ചുവപ്പ്, നീല, ചാര, വെളുപ്പ് എന്നീ നാല് നിറങ്ങളിലാണ് കാർ വരുന്നത്, ബാറ്ററിക്ക് ഫുൾ ചാർജിൽ നിന്ന് 400 കിലോമീറ്ററിലധികം റേഞ്ച് നൽകാനാകും. ഈ വർഷം അവസാനത്തോടെ അവരുടെ ചെറുകാർ മോഡൽ ആയ ബി വൈ ഡി ഡോൾഫിനും നിരത്തിലെത്തും. ഡോൾഫിന് ഏകദേശം $35,000 ഓസ്‌ട്രേലിയൻ ഡോളർ വിലവരുമെന്ന് പ്രതീക്ഷിക്കുന്നു. ഓസ്‌ട്രേലിയയിലെ പല സംസ്ഥാനങ്ങളും ഇലക്ട്രിക്ക് വാഹനങ്ങൾക്കു പല ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ വില കുറയാനും സാധ്യതയുണ്ട് .

ബി വൈ ഡി ഒരു ബാറ്ററി നിർമ്മാണ കമ്പനിയായി ആരംഭിച്ച് ഒരു പ്രശസ്തമായ ബാറ്ററി ബ്രാൻഡായി തുടരുന്നു, അവർ കാറുകൾ നിർമ്മിക്കാൻ തുടങ്ങിയിട്ട് ഏകദേശം ഇരുപത് വർഷത്തോളമായി. ബസും ട്രക്കും മുതൽ ഇലക്ട്രോണിക്സ് വരെ നിർമിക്കുന്ന കമ്പനിയാണ് ബി വൈ ഡി. ജപ്പാനിലെ ടൊയോട്ടയുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് സാങ്കേതികത നൽകുന്ന സ്ഥാപനമാണ് ബി വൈ ഡി. ചൈനയിൽ പൊതുഗതാഗത വാഹനങ്ങളായി ധാരാളം ബി വൈ ഡി വാഹനങ്ങൾ ഉപയോഗിക്കുന്നു, ഇവിടെ സിഡ്‌നി എയർപോർട്ടിൽ ബി വൈ ഡി ഇലക്ട്രിക് വാഹനങ്ങളായ ഇലക്ട്രിക് ബ്ലൂ കാണുവാൻ സാധിക്കും.

ഇന്ത്യയിൽ ബി വൈ ഡി ഇ 6 (BYD E6).
ബി വൈ ഡിയുടെ മൾട്ടി പർപസ് വാഹനമാണ് ഇ 6 ആണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ആറു പേർക്ക് സുഖ സവാരി നടത്താം. വലുപ്പത്തിൽ ഇന്നോവയ്ക്ക് അടുത്തെത്തും ഇ 6. ഇന്ത്യയിൽ ഇന്ന് ഏറ്റവുമധികം റേഞ്ച് നൽകുന്ന ഇലക്ട്രിക് വാഹനമാണ് ഇ 6. ഒറ്റ ചാർജിങ്ങിൽ 520 കി മി. ബ്ലേഡ് ബാറ്ററി സാങ്കേതികതയാണ് ഈ മികവിനു പിന്നിൽ. കൂടുതൽ സുരക്ഷിതവുമാണ് ഈ സാങ്കേതികത. 8 വർഷം ബാറ്ററിക്ക് പൂർണ ഗ്യാരൻറിയുണ്ട്. 29.60 ലക്ഷം രൂപയാണ് വില.

ഒറ്റ ചാർജിൽ 528 കി.മീ; കിയ ഇവി 6 ഇന്ത്യൻ വിപണിയിൽ.