ഒറ്റ ചാർജിൽ 528 കി.മീ; കിയ ഇവി 6 ഇന്ത്യൻ വിപണിയിൽ.

ഒറ്റ ചാർജിൽ 528 കി.മീ; കിയ ഇവി 6 ഇന്ത്യൻ വിപണിയിൽ.

കിയ ഇന്ത്യയുടെ ആദ്യ വൈദ്യുത വാഹനം ഇവി 6 വിപണിയിലെത്തി. ഒറ്റ ചാർജിൽ 528 കിലോമീറ്റർ വാഹനം സഞ്ചരിക്കും. വില പ്രഖ്യാപിക്കുന്നതിന് മുന്‍പു തന്നെ 355 ബുക്കിങ് ലഭിച്ചെന്നും സെപ്റ്റംബറിൽ വാഹനം നൽകിത്തുടങ്ങുമെന്നുമാണ് കിയ അറിയിക്കുന്നത്. പൂർണമായും ഇറക്കുമതി ചെയ്യുന്ന വാഹനത്തിന്റെ 100 യൂണിറ്റുകൾ മാത്രമേ 2022 ൽ ഇന്ത്യയ്ക്കായി അനുവദിച്ചിട്ടുള്ളു. രണ്ടു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ റിയർവീൽ ഡ്രൈവ് മോഡലിന് 59.95 ലക്ഷം രൂപയും ഓൾവീൽ ഡ്രൈവ് മോഡലിന് 64.95 ലക്ഷം രൂപയുമാണ് വില.

മാതൃസ്ഥാപനമായ ഹ്യുണ്ടേയ് മോട്ടർ ഗ്രൂപ്പിന്റെ ഇലക്ട്രിക് ഗ്ലോബൽ മൊഡ്യുലർ പ്ലാറ്റ്ഫോം (ഇ – ജി എം പി) ആണു കിയയുടെ വൈദ്യുത ക്രോസ്‌ഓവറായ ഇവി സിക്സിനും അടിത്തറയാവുന്നത്. ഹ്യുണ്ടേയ് അയോണിക് ഫൈവും ഇതേ പ്ലാറ്റ്ഫോമിലാണു നിർമിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ 58 കിലോവാട്ട്, 77.4 കിലോവാട്ട് എന്നീ രണ്ടു ബാറ്ററി പായ്ക്ക് ഇവി 6-നുണ്ട്. ഇന്ത്യൻ വിപണിയിൽ 77.4 കിലോവാട്ട് മോഡൽ മാത്രമേ കിയ പുറത്തിറക്കിയിട്ടുള്ളു.

i4 ഇലക്ട്രിക് സെഡാന്‍ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ച് BMW.