
ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണി വളർത്താൻ ടാറ്റ പവറുമായി കൈകോർത്ത് ഹ്യുണ്ടേയ്. ഹ്യുണ്ടേയ് ഇന്ത്യയുടെ ഡീലർഷിപ്പുകളിൽ ടാറ്റ പവറിന്റെ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്നനുള്ള ധാരണാപത്രം ഇരുകമ്പനികളും ഒപ്പുവച്ചു. ഡീലർഷിപ്പുകളിലെ ചാർജിങ് സ്റ്റേഷനുകൾ കൂടാതെ ഹ്യുണ്ടേയ് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരുടെ വീടുകളിലും ചാർജിങ് പോയിന്റുകൾ ടാറ്റ പവർ ഘടിപ്പിച്ചു നൽകും. ഇരു കമ്പനികളും തമ്മിലുള്ള സഹകരണം ഇന്ത്യയിലെ ഇലക്ട്രിക് വാഹന രംഗത്തിന്റെ വളർച്ച കൂടുതൽ വേഗത്തിലാക്കുമെന്നാണ് ഹ്യുണ്ടേയ് പറയുന്നത്.