
ബിഎംഡബ്ല്യു ഓസ്‌ട്രേലിയയിലെ നിലവിലുള്ള ഇലക്ട്രിക് കാറുകളുടെ ശ്രേണിയിലേക്ക് i7 വലിയ സെഡാനും കോംപാക്റ്റ് iX1 എസ്‌യുവിയും എത്തുന്നു. രണ്ട് മോഡലുകളും ബിഎംഡബ്ല്യു ഓസ്‌ട്രേലിയ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. “Register Your Interest” എന്ന ഓപ്‌ഷൻ സഹിതം ആണ് വെബ്സൈറ്റിൽ. Mercedes-Benz EQA, Volvo XC40 Recharge Pure Electric, കൂടാതെ Kia EV6, Hyundai Ioniq 5 എന്നിവയ്ക്ക് എതിരാളിയായി ഈ മോഡലുകൾ മാറും. i4 ഫോർ-ഡോർ കൂപ്പെ, iX3, iX എസ്‌യുവികൾ എന്നിവയുമായി ബിഎംഡബ്ല്യു ഓസ്‌ട്രേലിയയിൽ ഇലക്ട്രിക് കാറുകളുടെ വിൽപ്പന ആരംഭിച്ചിരുന്നു.
ആഡംബര ഇലക്ട്രിക് കാറുകളുടെ വില്പനയിൽ 2022-ൽ ഇതുവരെ മെഴ്‌സിഡസ് ബെൻസിന് (490 കാർ) പിന്നിലായി 214 ഇലക്ട്രിക് കാറുകൾ ബിഎംഡബ്ല്യു വിറ്റഴിച്ചു. 2022 -ന്റെ ആദ്യ പാദത്തിൽ 4417 വിൽപ്പനയുമായി ടെസ്‌ല പ്രാദേശികമായി EV വിൽപ്പനയിൽ ആധിപത്യം പുലർത്തുന്നു.
400 കിലോമീറ്റർ റേഞ്ചുമായി പുതിയ ടാറ്റ നെക്സോൺ ഈ മാസം 11-ന് ഇന്ത്യൻ വിപണിയിൽ.