മൂന്നാം ലോകമഹായുദ്ധം തുടങ്ങിയെന്ന് റഷ്യൻ ചാനൽ.

മൂന്നാം ലോകമഹായുദ്ധത്തിന് തുടക്കമായെന്ന് റഷ്യയുടെ ഔദ്യോഗിക ടെലിവിഷൻ ചാനൽ. റഷ്യൻ ഔദ്യോഗിക ചാനലായ റഷ്യ വണ്ണിന്റെ അവതാരക ഒൽഗ സ്കബീവയാണ് പോരാട്ടം രൂക്ഷമാകുന്നതിനിടെ ലോകമഹായുദ്ധത്തിനു തുടക്കമായെന്ന് അഭിപ്രായപ്പെട്ടത്. പോരാട്ടം നാറ്റോയ്ക്കെതിരെയാണെന്നും മൂന്നാം ലോകമഹായുദ്ധത്തിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും ഒൽഗ സ്കബീവ അഭിപ്രായപ്പെട്ടു. ഫ്ലീറ്റിലെ മിസൈൽ ക്രൂസർ കപ്പലായ മോസ്ക്വയ്‍ക്കെതിരായ ആക്രമണം റഷ്യൻ മണ്ണിൽ നടന്ന അധിനിവേശത്തിനു തുല്യമാണെന്നു പരിപാടിയിൽ പങ്കെടുത്ത അതിഥിയും അഭിപ്രായപ്പെട്ടു. റഷ്യന്‍ മുന്നേറ്റത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു മോസ്ക്വ തകർന്നതോടെ റഷ്യ പോരാട്ടം കടുപ്പിക്കുമെന്നാണ് വിലയിരുത്തൽ.

യുക്രെയ്‌ന് നാറ്റോ സൈനിക സഹായം നൽകുന്നത് കാര്യങ്ങൾ വഷളാക്കുമെന്നു റഷ്യൻ പ്രതിരോധമന്ത്രാലയം മുന്നറിയിപ്പ് നൽകി. യുഎസിന്റെയും നാറ്റോയുടെയും ആയുധ കയറ്റുമതി യുക്രെയ്‍നിലെ സംഘർഷത്തിന് ഇന്ധനം നൽകുന്നതാണെന്നും പിൻമാറണണെന്നും റഷ്യ മുന്നറിയിപ്പ് നൽകി.

യുദ്ധം 51 ദിവസം പിന്നിട്ടു; റഷ്യയുടെ യുദ്ധപ്പക്കൽ ആക്രമിച്ച് യുക്രെയ്ൻ.