ഇലക്ട്രിക് വാഹന രംഗത്ത് ആധിപത്യം സ്ഥാപിക്കാൻ ഹോണ്ട; 2030 -ഓടെ 30 പുതിയ ഇവി മോഡലുകൾ.

ഇലക്ട്രിക് വാഹന രംഗത്ത് ആധിപത്യം സ്ഥാപിക്കാൻ ഹോണ്ട; 2030 -ഓടെ 30 പുതിയ ഇവി മോഡലുകൾ.

ടോക്കിയോ: ഇലക്ട്രിക് വാഹന വിപണിയിൽ പുതുചരിത്രം സൃഷ്ടിക്കാനൊരുങ്ങി ജപ്പാൻ വാഹന നിർമ്മാതാക്കളായ ഹോണ്ട മോട്ടോർ. 2030-ഓടെ ആഗോളതലത്തിൽ 30-ലധികം ഇലക്ട്രിക് വാഹന മോഡലുകൾ പുറത്തിറക്കാനാണ് ഹോണ്ട ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ ടെസ്ലയെ പോലുള്ള ഇവി നിർമ്മാതാക്കളെ പിന്നിലാക്കാനും, യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ ആധിപത്യം സ്ഥാപിക്കാനുമാണ് ഹോണ്ട പദ്ധതിയിടുന്നത്.

2024-ഓടെ സോളിഡ്-സ്‌റ്റേറ്റ് ബാറ്ററികളുടെ നിർമ്മാണത്തിനായി 43 ബില്യൺ യെൻ ചെലവഴിക്കും. 2030-ഓടെ പ്രതിവർഷം 2 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കും. അതിനായി ഇവി രംഗത്തെ ഗവേഷണത്തിനും വികസനത്തിനുമായി അടുത്ത 10 വർഷത്തിനുള്ളിൽ എട്ട് ട്രില്യൺ യെൻ അതായത് 64 ബില്യൺ ഡോളർ ചെലവഴിക്കാനും നിർമ്മാതാക്കൾ പദ്ധതിയിടുന്നുണ്ട്. കമ്പനിയുടെ നിക്ഷേപത്തിന്റെ ഭൂരിഭാഗവും വൈദ്യുതീകരണത്തിലും, സോഫ്റ്റ് വെയർ സാങ്കേതികവിദ്യകളിലുമായിരിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.

ഇലക്ട്രിക് എസ്‍ യു വി കൂപ്പെ കൺസെപ്റ്റ് പ്രദർശിപ്പിച്ച് ടാറ്റ മോട്ടോഴ്സ്; 500 കി.മീ വരെ റേഞ്ച്.