മഹാ ശിവരാത്രി ഭജനയും, പ്രഭാഷണവും, ആരതിയും വെള്ളിയാഴ്ച

മഹാ ശിവരാത്രി ഭജനയും, പ്രഭാഷണവും, ആരതിയും വെള്ളിയാഴ്ച

മാർച്ച് 8 വെള്ളിയാഴ്ച നടക്കുന്ന ഞങ്ങളുടെ മഹാ ശിവരാത്രി ഭജനനൈറ്റ്ലേക്ക് OHM NSW എല്ലാ ഭക്തരെയും സ്നേഹപൂർവം ക്ഷണിക്കുന്നു. പരമശിവന് അതിവിശേഷപ്പെട്ട ആഘോഷദിനമാണ് മഹാശിവരാത്രി. മലയാള മാസത്തില്‍ കുംഭത്തിലെകൃഷ്ണപക്ഷത്തില്‍ പതിമൂന്നാമത്തെ രാത്രിയും പതിനാലാമത്തെ പകലുമാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. ശിവരാത്രിക്ക് വ്രതം അനുഷ്ഠിക്കുന്നതും ശിവ-പാര്‍വ്വതിമാരെ ഭജിക്കുന്നതും സര്‍വ്വഐശ്വര്യങ്ങളും പ്രദാനമാക്കുന്നു.

ശിവരാത്രിയുടെ ഈ ഭക്തി സാന്ദ്രമായ അവസരത്തിൽ നമുക്ക് ശിവ അഷ്ടോത്തര അർച്ചനയും തുടർന്ന് ശിവഭജനയും, പ്രഭാഷണവും, ആരതിയും, പ്രസാദവും ഉണ്ടായിരിക്കുന്നതാണ്. അർച്ചനയ്ക്കും പ്രസാദത്തിനുമുള്ള ഒരുക്കങ്ങൾക്കായി മാർച്ച് 7ന് മുമ്പ് RSVP ചെയ്യുന്നത് നന്നായിരിക്കും. ഭജനയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ Please contact Sreekumar: 04 15 437 750

OHM Executive Committee