അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

ന്യൂ ഡൽഹി:  69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ അല്ലു അർജുനാണ്. പുഷ്പയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഗംഗുഭായ് കതിയാവാദി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടിനും മിമി എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സനനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. മാധവന്‍ സംവിധായകനും നായകനായുമെത്തിയ ‘റോക്കട്രി: ദ് നമ്പി ഇഫക്റ്റ്’ ആണ് മികച്ച ചിത്രം. മികച്ച സംവിധായകൻ നിഖിൽ മഹാജൻ (മറാഠി ചിത്രം: ഗോദാവരി). മിമി എന്ന ചിത്രത്തിലൂടെ പങ്കജ് ത്രിപാഠി സഹനടനുള്ള പുരസ്കാരവും കശ്മീർ ഫയൽസിലൂടെ പല്ലവി ജോഷി സഹനടിക്കുള്ള പുരസ്കാരവും നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി. എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ആർആർആർ മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസ് പ്രത്യേക ജൂറി പുരസ്കാരം നേടി. മികച്ച മലയാള ചിത്രവും റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആണ്. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ സ്വന്തമാക്കി. മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്കാരം ‘ചവിട്ട്’ എന്ന മലയാള ചിത്രം സ്വന്തമാക്കി. ‘നായാട്ട്’ സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി.

2021-ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനു പരിഗണിച്ചത്. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം. 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിച്ചത്.

ഫീച്ചർ ഫിലിം വിഭാഗത്തിലെ പുരസ്കാരങ്ങൾ ചുവടെ:
മികച്ച ജനപ്രിയ ചിത്രം: ആർആർആർ
മികച്ച ഗായിക: ശ്രേയ ഘോഷാൽ (ഇരവിൻ നിഴല്‍– തമിഴ്)
മികച്ച ഗായകന്‍: കാലഭൈരവ (ആർആർആർ– തെലുങ്ക്)
മികച്ച സഹനടി– പല്ലവി ജോഷി ദ് കശ്മീർ ഫയൽസ്
മികച്ച സഹനടൻ: പങ്കജ് ത്രിപാഠി
മികച്ച നടി: ആലിയ ഭട്ട്, (‌‌‌‌ഗംഗുഭായ് കത്തിയവാഡി), കൃതി സനോണ്‍– (മിമി– ഹിന്ദി)
മികച്ച നടൻ: അല്ലു അർജുന്‍
മികച്ച സംവിധായകൻ: നിഖിൽ മഹാജൻ (ഗോദാവരി– മറാത്തി)
മികച്ച കുട്ടികളുടെ ചിത്രം: ഗാന്ധി ആൻഡ് കമ്പനി (ഗുജറാത്തി)
മികച്ച ഓഡിയോഗ്രഫി: ചവിട്ട് (മലയാളം), ജില്ലി (ബംഗാളി), സർദാർ ഉദ്ദം (ഹിന്ദി)
മികച്ച എന്‍വിയോൺമെന്റ് കോൺവർസേഷൻ/ പ്രിസർവേഷൻ സിനിമ: ആവാസവ്യൂഹം
ഇന്ദിരഗാന്ധി അവാർഡ് ഫോർ ബെസ്റ്റ് ഡെബ്യു ഫിലിം ഓഫ് ഡയറക്ടർ: മേപ്പടിയാൻ (സംവിധാനം: വിഷ്ണു മോഹൻ)
മികച്ച ദേശീയോദ്ഗ്രഥന ചിത്രം: ദ് കശ്മീർ ഫയൽസ്
മികച്ച ചിത്രം: റോക്കട്രി ദ് നമ്പി എഫക്ട്
മികച്ച തിരക്കഥ (ഒറിജിനൽ): ഷാഹി കബീർ (നായാട്ട്)
മികച്ച അവംലബിത തിരക്കഥ: സഞ്ജയ് ലീല ബൻസാലി
മികച്ച ആക്‌ഷൻ കൊറിയോഗ്രഫി: ആർആർആർ
മികച്ച സ്പെഷൽ എഫക്ട്സ്: ആർആർആർ
മികച്ച സംഗീതം: ദേവി ശ്രീ പ്രദാസ് (പുഷ്പ)
മികച്ച എഡിറ്റിങ്: ഗംഗുഭായ് കാത്തിയാവാഡി (സഞ്ജയ് ലീല ബന്‍സാലി)
മികച്ച ബാലതാരം: ഭവിൻ റബാരി (ചെല്ലോ ഷോ– ഗുജറാത്തി)
മികച്ച മിഷിങ് സിനിമ: ബൂംബ റൈഡ്
മികച്ച ആസാമീസ് സിനിമ: ആനുർ
മികച്ച ബംഗാളി സിനിമ: കാൽകോക്കോ
മികച്ച ഹിന്ദി സിനിമ: സർദാർ ഉദം
മികച്ച ഗുജറാത്തി സിനിമ: ലാസ്റ്റ് ഫിലിം ഷോ
മികച്ച കന്നട സിനിമ: 777 ചാർളി
മികച്ച തമിഴ് സിനിമ: കഡൈസി വിവസായി
മികച്ച തെലുങ്ക് സിനിമ: ഉപ്പേന
മികച്ച ആക്‌ഷൻ ഡയറക്‌ഷൻ സിനിമ: ‌ആർആർആർ
മികച്ച നൃത്തസംവിധാനം: പ്രേം രക്ഷിത് (ആർആർആർ)
മികച്ച സ്പെഷൽ എഫക്ട്സ്: ആർആർആർ
മികച്ച സംഗീതസംവിധാനം: ദേവി ശ്രീ പ്രസാദ് (പുഷ്പ)
മികച്ച പശ്ചാത്തല സംഗീതം: എം.എം..കീരവാണി (ആർആർആർ)
കോസ്റ്റ്യൂം ഡിസൈനർ: വീര കപൂർ ഈ
മികച്ച ഗാനരചയിതാവ്: ചന്ദ്രബോസ്
പ്രത്യേക ജ്യൂറി പുരസ്കാരം: കടൈസി വ്യവസായി: ശ്രി നല്ലന്ദി, ഹോം: ഇന്ദ്രൻസ്

23 ഭാഷകളില്‍ നിന്നായി 158 സിനിമകളാണ് നോൺഫീച്ചർ വിഭാഗങ്ങളിൽ മത്സരിച്ചത്
നോൺ ഫീച്ചർ വിഭാഗങ്ങളിലെ പുരസ്കാരങ്ങൾ ചുവടെ:
മികച്ച ആനിമേഷൻ ചിത്രം: കണ്ടിട്ടുണ്ട് (സംവിധാനം അതിഥി കൃഷ്ണദാസ്)
മികച്ച വോയ്സ് ഓവർ: ആർട്ടിസ്റ്റ് കുലാഡ കുമാർ
മികച്ച സംഗീതം: ഇഷാൻ ദേവച്ച
മികച്ച പ്രൊഡക്‌ഷൻ സൗണ്ട് റെക്കോര്‍ഡിസ്റ്റ്: സുരിചി ശർമ
മികച്ച ഛായാഗ്രഹണം: ബിറ്റു റാവത് (ചിത്രം പാതാൽ ടീ)
മികച്ച സംവിധാനം: ബാകുൽ മാത്യാനി
മികച്ച ചിത്രം: ചാന്ദ് സാൻസേ
മികച്ച ഹ്രസ്വചിത്രം (ഫിക്‌ഷൻ): ദാൽ ബാത്

More Movie News >>

Puthupally Election News >>