‘ക്ഷമിക്കുന്നതാണെന്റെ ദൈവസ്നേഹം ‘

സിഡ്നി: ‘ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു നിന്നെ വിളിച്ചിടുന്നു ‘ എന്ന പ്രശസ്ത ഗാനത്തിന്റെ രചയിതാവ് സജി ജോർജ് രചിച്ചു സംഗീതം നൽകിയിരിക്കുന്ന പുതിയ ഗാനം സെപ്റ്റംബർ 3 ഞായറാഴ്ച യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും റിലീസ് ചെയ്യപ്പെടും. ‘ക്ഷമിക്കുന്നതാണെന്റെ ദൈവസ്നേഹം’ എന്നാരംഭിക്കുന്ന വരികളിൽ തുടങ്ങുന്ന ഈ ഗാനം ആലപിക്കുന്നത് ക്രിസ്ത്യൻ സംഗീത രംഗത്ത് ഏറെ പ്രശസ്തനായ കെസ്റ്ററാണ്. ഇതോടൊപ്പം ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു എന്ന ഗാനത്തിന്റെ ഹിന്ദി വേർഷൻ പ്രശസ്ത ക്രിസ്തീയ ഗായകനായ ഇമ്മാനുവേൽ ഹെൻട്രിയും മലയാളത്തിൽ ടീന ജോയിയും ആലപിക്കും.

ക്ഷമിക്കുന്നതാണെന്റെ ദൈവസ്നേഹം, ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു എന്നീ ഗാനങ്ങളുടെ ഓർക്കസ്‌ട്രേഷൻ സന്തോഷ് എബ്രഹാമും,ആശ്വാസത്തിൻ ഉറവിടമാം ഹിന്ദി ഗാനത്തിന്റെ ഓർക്കസ്‌ട്രേഷൻ ജെറി കെ തോമസും നിർവഹിച്ചിരിക്കുന്നു. രാജീവ് വർഗീസ് (അഡലൈഡ് ) ആണ് ഹിന്ദിയിലേക്ക് ഭാഷാന്തരം നിർവഹിച്ചിരിക്കുന്നത് .

സാൻസിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ഗാനങ്ങൾ യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും ഈ ഗാനങ്ങൾ കാണാവുന്നതാണ്.കേരളത്തിൽ ഒറ്റപ്പെട്ടും അവഗണിക്കപ്പെട്ടുംകഴിയുന്ന മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സമഗ്രമായ പരിചരണപാക്കേജുകൾ നൽകുന്ന ഗാർഹിക അധിഷ്ഠിതസേവന പദ്ധതിയായ CARE BRIDGE HOME – ന്റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുവാനും സഹയിക്കുവാനാണ് ഈ ഗാനങ്ങളിലൂടെ ലക്ഷ്യമാക്കുന്നത് .

കൂടുതൽ വിവരങ്ങൾക്ക് Log on to- www.carebridgehome.co.in