വിമത നീക്കത്താൽ റഷ്യയെ വിറപ്പിച്ച വാഗ്‌നര്‍ ഗ്രൂപ്പ് തലവൻ പ്രിഗോഷിൻ കൊല്ലപ്പെട്ടു.

വിമത നീക്കത്താൽ റഷ്യയെ വിറപ്പിച്ച വാഗ്‌നര്‍ ഗ്രൂപ്പ് തലവൻ പ്രിഗോഷിൻ കൊല്ലപ്പെട്ടു.

മോസ്കോ: റഷ്യയിലെ സ്വകാര്യ പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. പ്രിഗോഷിന്റെ വിശ്വസ്ഥൻ ദിമിത്രി ഉട്കിനും വിമാനത്തിലുണ്ടായിരുന്ന മറ്റ് പത്ത് പേരും കൊല്ലപ്പെട്ടു. വടക്കൻ മോസ്‌കോയിൽ നിന്നു സെന്റ് പീറ്റേഴ്സ് ബർഗിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനാപകടം. യുക്രെയ്നെതിരായ യുദ്ധത്തിൽ മുന്നണിപ്പോരാളികളായിരുന്നു വാഗ്നർ ഗ്രൂപ്പ്. ഇതിനിടെ റഷ്യയിൽ പട്ടാള അട്ടിമറിക്ക് പ്രിഗോഷിൻ ശ്രമിച്ചിരുന്നു. അട്ടിമറി നീക്കം നടത്തി റഷ്യയെ വിറപ്പിച്ച പ്രിഗോഷിനെ ലോകം വലിയ അത്ഭുതത്തോടെയായിരുന്നു കണ്ടിരുന്നത്. കഴി‌ഞ്ഞ ജൂണിലാണ് 25,000 അംഗങ്ങളുള്ള വാഗ്നർ കൂലിപ്പട്ടാളം മോസ്കോ ലക്ഷ്യമിട്ട് നീങ്ങിയത്. മണിക്കൂറുകളോളം റഷ്യയ്ക്കൊപ്പം ലോകത്തെയും മുൾമുനയിൽ നിർത്തിയെങ്കിലും, പിന്നീട് ഒടുവിൽ റഷ്യൻ സൈന്യത്തിനും ഭരണകൂടത്തിനും എതിരായ പോരാട്ടം അവസാനിപ്പിച്ച് അവസാനം പിന്മാറുകയായിരുന്നു.

അതേസമയം, ഇവർ സഞ്ചരിച്ചിരുന്ന ജെറ്റ് വിമാനം റഷ്യൻ വ്യോമപ്രതിരോധ സേന, മോസ്കോയുടെ വടക്ക് ട്വർ പ്രദേശത്ത് വെടിവച്ചിട്ടതാണെന്ന് വാഗ്നർ ഗ്രൂപ്പുമായി ബന്ധപ്പെട്ട ടെലഗ്രാം ചാനൽ ഗ്രെ സോൺ റിപ്പോർട്ട് ചെയ്തു.

Australia Photo Gallery >>