
39,000 ഡോളറിൽ താഴെ വിലയുള്ള രണ്ട് ഇലക്ട്രിക് വാഹനങ്ങൾ ഓസ്‌ട്രേലിയൻ വിപണിയിൽ കഴിഞ്ഞ ആഴ്ച പുറത്തിറങ്ങി. MG അതിന്റെ ഇലക്ട്രിക്ക് മോഡൽ ആയ MG4 തിങ്കളാഴ്ച $38,990-ന് വിപണിയിൽ അവതരിപ്പിച്ചപ്പോൾ BYD അവരുടെ ഡോൾഫിൻ ഡൈനാമിക് എന്ന ചെറുകാർ $38,890-ന് നിരത്തിലിറക്കി.
ഓസ്‌ട്രേലിയിലെ വിവിധ സംസ്ഥാനങ്ങൾ ഇലക്ട്രിക്ക് മോഡലുകൾക്ക് സബ്‌സിഡികൾ അനുവദിച്ചിട്ടുള്ളതിനാൽ വിലകൾ വീണ്ടും കുറയും. ക്വീൻസ്‌ലാൻഡുകാർക്ക് $6,000 EV റിബേറ്റിന് അർഹതയുള്ളതിനാൽ, MG4, ഡോൾഫിൻ എന്നിവയുടെ വില $33,000-ന് താഴെ എത്തിക്കും. വിക്ടോറിയയിൽ നിലവിൽ $3,000 ആണ് EV റിബേറ്റുള്ളത്. അത് ജൂൺ മാസം വരെ മാത്രമാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്.