ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖല; ഒമ്പത് വർഷം കൊണ്ട് ഇന്ത്യയ്ക്കുണ്ടായത് വിസ്മയിപ്പിക്കുന്ന മാറ്റം.

ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖല; ഒമ്പത് വർഷം കൊണ്ട് ഇന്ത്യയ്ക്കുണ്ടായത് വിസ്മയിപ്പിക്കുന്ന മാറ്റം.

ഡൽഹി: ലോകത്തെ ഏറ്റവും വലിയ റോഡ് ശൃംഖലയിൽ രണ്ടാം സ്ഥാനത്തേയ്‌ക്ക് ഇന്ത്യ. കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് ഇന്ത്യയുടെ റോഡ് ശൃംഖലയിൽ വിപ്ലവാത്മകരമായ മാറ്റമാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. 59 ശതമാനം വളർച്ചയോടെയാണ് അമേരിക്കയ്‌ക്ക് തൊട്ടുപിന്നിൽ ഇന്ത്യ ഇടം നേടിയത്. ചൈനയെ പിന്തള്ളിക്കൊണ്ടാണ് പുത്തൻ നേട്ടം ഇന്ത്യ കൈവരിച്ചതെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു. 2014 മുതൽ 1.45 ലക്ഷം കിലോമീറ്റർ റോഡാണ് ഇന്ത്യയിൽ നിർമ്മിച്ചത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇന്ത്യ നിരവധി ഗ്രീൻഫീൽഡ് എക്സ്പ്രസ് വേകൾ പണിതു. ഇന്ത്യയിലെ എക്കാലത്തെയും ദൈർഘ്യമേറിയ ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയുടെ നിർമ്മാണം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഏതാണ്ട് പൂർത്തിയാക്കി കഴിഞ്ഞു. 2013-14 ൽ 4,770 കോടി രൂപയായിരുന്നു ടോളുകളിൽ നിന്നുള്ള വരുമാനം. എന്നാൽ, ഇന്നിത് 4,1342 കോടി രൂപയായി ഉയർന്നു’.

ഫാസ്ടാഗുകളുടെ ഉപയോഗം ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയം 47 സെക്കന്റായി കുറയ്ച്ചു. ഇത് 30 സെക്കന്റിൽ താഴെയായി കുറയ്‌ക്കാൻ വിവിധ നടപടികൾ സർക്കാർ കൈക്കൊണ്ട് വരികയാണ്. 2019 ഏപ്രിൽ മുതൽ, രാജ്യത്തുടനീളം NHAI 30,000 കിലോമീറ്ററിലധികം ഹൈവേകൾ നിർമ്മിച്ചു. ഡൽഹിയെ മീററ്റുമായി ബന്ധിപ്പിക്കുന്നതും ലഖ്‌നൗവിനെ യുപിയിലെ ഗാസിപൂരുമായോ ബന്ധിപ്പിക്കുന്നതും പോലുള്ള പ്രധാന എക്‌സ്‌പ്രസ് വേകൾ ഇതിൽ ഉൾപ്പെടുന്നു’ എന്ന് നിതി​ൻ ​ഗഡ്കരി പറഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, NH-53-ൽ അമരാവതിയ്‌ക്കും അകോലയ്‌ക്കും ഇടയിൽ 75 കിലോമീറ്റർ സിംഗിൾ ബിറ്റുമിനസ് കോൺക്രീറ്റ് റോഡ് 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് വിജയകരമായി നിർമ്മിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നേടിയിരുന്നു. റോഡ് ശൃംഖലയിൽ ഒന്നാം സ്ഥാനം അമേരിക്കയ്‌ക്കും രണ്ടാം സ്ഥാനം ഇന്ത്യയ്‌ക്കും മൂന്നാം സ്ഥാനം ചൈനയ്‌ക്കുമാണ്. ബ്രിസിലാണ് നാലാം സ്ഥാനത്ത്.