ആറടി നീളമുള്ള ഈസ്റ്റേൺ ബ്രൗൺ സ്‌നേക്ക് കിടക്കയിൽ; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്.

ആറടി നീളമുള്ള ഈസ്റ്റേൺ ബ്രൗൺ സ്‌നേക്ക് കിടക്കയിൽ; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്.

മറൂൺ, ക്യുൻസ്ലാൻഡ്: ഏറ്റവും വിഷമുള്ള പാമ്പുകളിലൊന്നായ ഈസ്റ്റേൺ ബ്രൗൺ സ്‌നേക്ക് കിടപ്പുമുറിയിലെ കട്ടിലിൽ. ഓസ്‌ട്രേലിയയിലെ സൗത്ത് ക്യുൻസ്ലാൻഡിലെ മരൂണിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കിടക്കയുടെ വിരി മാറ്റാൻ ചെന്നപ്പോൾ ആണ് കട്ടിലിൽ പാമ്പ് കിടക്കുന്നത് കണ്ടത്. ആറടി നീളമുള്ള പാമ്പ് തന്റെ ബെഡ്ഡിൽ കിടക്കുന്ന ചിത്രം യുവതി സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവയ്‌ക്കുകയും ചെയ്തു.

പുറത്ത് കനത്ത ചൂടായതിനാൽ സുഖകരമായ അന്തരീക്ഷം നോക്കി വീടനകത്തേക്ക് പാമ്പ് എത്തിയതാകാമെന്നാണ് കരുതുന്നത്. പാമ്പിനെ പിടികൂടിയ ശേഷം ജനവാസമേഖലയിൽ നിന്ന് മാറി വനമേഖലയിൽ തുറന്നുവിട്ടുവെന്ന് പാമ്പ് പിടുത്തക്കാരനായ റിച്ചാർഡ് അറിയിച്ചു.

കിഴക്കൻ ഓസ്‌ട്രേലിയയിൽ സാധാരണയായി കണ്ടുവരുന്ന പാമ്പാണ് ഈസ്റ്റേൺ ബ്രൗൺ സ്‌നേക്ക്. രാജ്യത്തെ ഏറ്റവും അപകടകാരിയായ പാമ്പുകളിലൊന്നാണിത്.