
ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച ഗായകരെ കണ്ടെത്തുന്ന പൂമ സ്റ്റാർ സിങ്ങർ സീസൺ 2 -വിലേക്കു എല്ലാ ഗായകരെയും സ്വാഗതം ചെയ്യുന്നു. പെർത് യുണൈറ്റഡ് മലയാളി അസോസിയേഷന്റെ 10 ആം വാർഷികം വളരെ വിപുലമായി ആഘോഷിക്കുന്നത്തിന്റെ ഭാഗമായി ഓസ്ട്രേലിയൻ ഡ്രീംസ് 2023 എന്ന മെഗാ മ്യൂസിക് ഷോയും ഇതിന്റെ ഭാഗമായി നടക്കുന്നു.
ഓസ്ട്രേലിയയിലെ വിവിധ സ്റ്റേറ്റിൽ നിന്നുള്ള മത്സരാർഥികക്കും പങ്കെടുകാൻ കഴിയുന്ന ആദ്യ മത്സരമാണ് ഇത്. പെർത്തിന് പുറത്തുള്ള മത്സരാർത്ഥികൾ ഓൺലൈനിലൂടെ ആയിരിക്കും പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ പങ്കെടുക്കുക. ഫൈനൽ റൗണ്ടിലേക്ക് യോഗ്യതനേടുന്ന ഗായകർ ജൂലൈ 29 ന് പെർത്തിൽ നടക്കുന്ന ഗ്രാൻഡ്ഫിനാലയിൽ നേരിട്ട് എത്തി പെർഫോമൻസ് ചെയ്യാനുള്ള അവസരമാണ് ഉണ്ടാവുക. ഓസ്ട്രേലിയയിലെ പെർത്തൊഴികെയുള്ള ഇത്തര സ്റ്റേറ്റിൽ നിന്നുള്ള മത്സരാർത്ഥികളുടെ ആദ്യ റൗണ്ട് മത്സരം മെയ് ആറിനും, പെർത്തിലും സമീപപ്രദേശങ്ങളിലും ഉള്ള മത്സരാർത്ഥികൾ അവരുടെ പ്രാഥമിക റൗണ്ട് മത്സരം ജൂൺ 3 ന് ആയിരിക്കും നടക്കുക.
പ്യൂമ സ്റ്റാർ സിംഗർ സീസൺ 2 വിലെ വിജയികൾക്ക് ആകർഷകമായ ക്യാഷ് അവാർഡ്, മൊമെന്റോ കൂടാതെ കേരളത്തിൽ നിന്നുള്ള പ്രശസ്ത മ്യൂസിക് ബാൻഡ് നോടൊപ്പം പെർഫോമൻസ് ചെയ്യാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
രജിസ്ട്രേഷൻ ചെയ്യുവാനുള്ള അവസാന തീയതി April 15 ആണ്. താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യേണ്ടതാണ് https://forms.office.com/r/WFk8ZkzA09nt