
തങ്ങളുടെ മൂന്നാമത്തെ ബോണ്‍ ഇലക്ട്രിക് കാറായ EV-5 കണ്‍സെപ്റ്റ് വാഹനം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി കിയ. നിര്‍മാണത്തിന് തയാറായ EV-9 ഫുള്‍സൈസ് എസ്‌യുവി അവതരിപ്പിച്ച് ഒരാഴ്ചക്കകമാണ് പുതിയ ഇവി കിയ അവതരിപ്പിക്കുന്നത്. ഇവി 5 എസ് യു വി എന്നു പേരിട്ടിരിക്കുന്ന കിയയുടെ വൈദ്യുതി കാര്‍ ഇവി 9 നെ അപേക്ഷിച്ച് ചെറിയ വാഹനമായിരിക്കും. ചൈന ഇവി ഡേ ഇവന്റിനിടെയാണ് കിയ തങ്ങളുടെ EV 5 -ന്റെ വിശദാംശങ്ങള്‍ അവതരിപ്പിച്ചത്. അടുത്ത വര്‍ഷം തന്നെ ചൈനയില്‍ ഇവി-5 ഇറങ്ങാനാണ് സാധ്യത. കിയയുടെ മറ്റു രണ്ട് വൈദ്യുതി കാറുകളായ EV 6-ഉം EV 9-ഉം പോലെ ഇ-ജിഎംപി പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ കാറും നിര്‍മിക്കുക. കിയ സ്‌പോര്‍ട്ടേജിന് സമാനമായ വലിപ്പമായിരിക്കും EV 5-നെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പനോരമിക് റൂഫും ബാറ്ററിയെ സഹായിക്കുന്ന സോളാര്‍ പാനലുകളും ഡാഷ് ബോര്‍ഡിന് മുകളില്‍ ഡിജിറ്റല്‍ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനും ബൂട്ടില്‍ നിന്നും പുറത്തേക്ക് വലിച്ചിടാവുന്ന മരംകൊണ്ടുള്ള മേശയുമെല്ലാം ഇവി-5-ന്റെ സൗകര്യങ്ങളാണ്. 21 ഇഞ്ച് വലിപ്പമുള്ള ചക്രങ്ങള്‍ ഓഫ് റോഡിംങിന് കൂടി ഈ വാഹനത്തെ പ്രാപ്തമാക്കുന്നുണ്ട്. മോട്ടറിന്റെയോ വാഹനത്തിന്റെ മറ്റു ഫീച്ചറുകളോ വിലയോ കിയ പുറത്തുവിട്ടിട്ടില്ല. എങ്കിലും പരമാവധി 482 കിലോമീറ്റര്‍ (300 മൈല്‍) റേഞ്ചും 77kWh ബാറ്ററിയുമുള്ള വാഹനമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ടൊയോട്ട bZ4X, നിസാന്‍ അരിയ, ഫോക്‌സ്‌വാഗണ്‍ ഐഡി 4 എന്നിവയായിരിക്കും ഇവി-5-ന്റെ വിപണിയിലെ പ്രധാന എതിരാളികൾ.