
യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സി (ജി എം സി)-ന്റെ ഐതിഹാസിക മോഡലായ ‘ഹമ്മറി’ന്റെ വൈദ്യുത വാഹന പതിപ്പ് പുറത്തിറങ്ങി. 0-60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വലിയ വാഹനത്തിന് ആവശ്യമായ സമയം കേവലം 3.5 സെക്കന്‍ഡുകൾ മതി എന്ന് കമ്പനി അവകാശപ്പെടുന്നു. ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 560 കിലോമീറ്ററാണ് റേഞ്ച്. 800 വോള്‍ട്ട് ചാര്‍ജര്‍ ഉപയോഗിച്ച് 40 മിനിറ്റില്‍ ഫുള്‍ ചാര്‍ജ് സാധ്യമാണ്. കരുത്തിലും പവറിലും എല്ലാം മാറ്റങ്ങളോടെ എത്തുന്ന വാഹനത്തിന്റെ രൂപഭംഗി പരമ്പരാഗത ഇന്ധന വാഹനത്തോടു കിടപിടിക്കുന്ന രീതിയിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. 80000 അമേരിക്കൻ ഡോളര്‍ മുതല്‍ 1,10,295 അമേരിക്കൻ ഡോളര്‍ വരെയാണ് വാഹനത്തിന്റെ വിലയെന്നാണ് സൂചന.
ഹമ്മർ ഇവി(Hummer EV) എഡിഷൻ 1 പിക്കപ്പ് ട്രക്കിന്റെ നിർമ്മാണം നേരത്തെ ആരംഭിച്ചിരുന്നു. ഐക്കണിക് ഹമ്മറിന്റെ ഇലക്ട്രിക് പിക്കപ്പ് ട്രക്ക് പതിപ്പ് ഒറ്റ ചാർജിൽ 529 കിലോമീറ്റർ റേഞ്ച് കിട്ടുമെന്ന് കമ്പനി അവകാശപ്പെടുന്നു. മൂന്ന് മോട്ടോർ ഇലക്ട്രിക് പവർട്രെയിനിൽ നിന്നാണ് ഇവിക്ക് വൈദ്യുതി ലഭിക്കുന്നത്. മൂന്ന് സെക്കൻഡിൽ 0-96 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയുമെന്ന് അവകാശപ്പെടുന്നു.