യുക്രൈനിൽ കോപ്റ്റർ തകർന്ന് ആഭ്യന്തരമന്ത്രിയടക്കം 17 പേർ മരിച്ചു.

യുക്രൈനിൽ കോപ്റ്റർ തകർന്ന് ആഭ്യന്തരമന്ത്രിയടക്കം 17 പേർ മരിച്ചു.

കീവ്: യുക്രെയ്നിൽ തലസ്ഥാന നഗരമായ കീവിനു സമീപം ബ്രെവറിയിൽ ഹെലികോപ്റ്റർ നഴ്സറി സ്കൂൾ കെട്ടിടത്തിനു സമീപം തകർന്നുവീണു കത്തി ആഭ്യന്തര മന്ത്രി ഡെനിസ് മൊണാസ്റ്റിർസ്കിയും അദ്ദേഹത്തിന്റെ ഫസ്റ്റ് ഡപ്യൂട്ടി യെവീനി യെനിനും മന്ത്രാലയ സെക്രട്ടറി യൂറി ലുബ്‍കോവിച്ചും ഉൾപ്പെടെ 17 പേർ മരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന 9 പേരും നഴ്സറി സ്കൂളിലെ 3 കുട്ടികൾ ഉൾപ്പെടെ 8 പേരുമാണ് മരിച്ചത്. ഹെലികോപ്റ്റർ ദുരന്തം അപകടമാണെന്നും യുക്രൈൻ-റഷ്യ യുദ്ധവുമായി ബന്ധമില്ലെന്നുമാണ് റിപ്പോർട്ട്. ഫ്രാൻസിൽ നിർമിച്ച സൂപ്പർ പ്യൂമ ഹെലികോപ്റ്ററാണിത്.

‘ഭീകരദുരന്ത’മെന്നാണ് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി അപകടത്തെ വിശേഷിപ്പിച്ചത്. വാക്കുകളിൽ വിവരിക്കാൻ കഴിയാത്ത വേദനയാണ് അതുളവാക്കിയത്. അപകടകാരണം കണ്ടെത്താൻ സമഗ്രാന്വേഷണം തുടങ്ങിയിട്ടുണ്ട് -അദ്ദേഹം പറഞ്ഞു. നിപ്രോയിൽ റഷ്യൻ മിസൈലേറ്റ് ഒരു ഭവന സമുച്ചയത്തിലെ 45 പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഹെലികോപ്റ്റർ ദുരന്തം. കിഴക്കൻ യുക്രെയ്നിൽ കനത്ത പോരാട്ടം തുടരുകയാണ്.

യുദ്ധം 328 ദിവസം പിന്നിട്ടു; യുക്രൈനിൽ മിസൈൽ ആക്രമണം തുടർന്ന് റഷ്യ.