കേരള പിറവി ആഘോഷം ഒക്ടോബർ 29-ന്

കേരള പിറവി ആഘോഷം ഒക്ടോബർ 29-ന്

സിഡ്നി: സിഡ്‌നി മലയാളി അസോസിയേഷന്റെ കേരള പിറവി ആഘോഷങ്ങൾ ഒക്ടോബർ 29 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ മാരയോങ്‌ ജോൺ പോൾ സെക്കൻഡ് ഹാളിൽ വെച്ചു നടക്കും. സിഡ്‌നിയിലെ കലാകാരൻമാർ ഒരുക്കുന്ന കേരളതനിമയുള്ള വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷങ്ങളുടെ പ്രത്യേകത ആയിരിക്കും. കൂടാതെ മലബാർ തട്ടുകട, ബ്ലൂ മൂൺ റെസ്റ്റോറന്റ്, ഓസീൻഡ്‌കെയർ എന്നിവർ ഒരുക്കുന്ന തട്ടുകടകളിലൂടെ രുചികരമായ ഭക്ഷണം ആസ്വദിക്കുവാനുമുള്ള അവസരവും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്കും സ്‌പോൺസർഷിപ് അന്വേഷണങ്ങൾക്കും ബീന 0425 326 519, വിജയ് 0431 140 449, ലളിത 0423 237 987, നിതിൻ 0406 492 607എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്

താഴയുള്ള ഓൺലൈൻ ലിങ്കിൽ ടിക്കറ്റ്‌കൾ ബുക് ചെയ്യാവുന്നതാണ്
https://www.trybooking.com/CDGLI