
പ്രമുഖ ചൈനീസ് വാഹന നിർമ്മാതാക്കളായ BYD Auto തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് കാർ ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ അവതരിപ്പിക്കുന്നു. BYD Auto 3 -യാണ് കമ്പനി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാൻ ഒരുങ്ങുന്നത്. ഒക്ടോബർ 11-ന് വാഹനം വിപണിയിലെത്തും. BYD Auto 3 -യുടെ എക്സ്ഷോറൂം വില ഏകദേശം 25 ലക്ഷം മുതൽ 35 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്നത്.
ടാറ്റാ നെക്‌സോൺ, MG ZS ഇവി, മഹീന്ദ്ര എസ്‍യുവി 400 എന്നിവയായിരിക്കും BYD Auto3 യുടെ എതിരാളികൾ. ഒക്ടോബർ 11-ന് BYD Auto3 ഇവി ഇന്ത്യയിൽ അവതരിപ്പിക്കുമെങ്കിലും, വാഹനത്തിന്റെ ഡെലിവറി 2023 ന്റെ തുടക്കത്തിലായിരിക്കും നടക്കുക.
നിലവിൽ BYD ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, സിംഗപ്പൂർ തുടങ്ങിയ വിപണികളിൽ Auto 3 വിൽക്കുന്നു. ഓസ്‌ട്രേലിയയിൽ ഇലക്ട്രിക് കാർ രണ്ട് വ്യത്യസ്ത ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്. ഈ 49.92 Kwh, 60.48 Kwh ബാറ്ററി പായ്‌ക്കുകൾ യഥാക്രമം 345 km, 420 km റേഞ്ചുകൾ വാഗ്ദാനം ചെയ്യുന്നു. BYD Auto 3 ഇവിയുടെ ഈ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ ഇന്ത്യയിലും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ഇത് സ്ഥിരീകരിക്കാൻ കമ്പനി തയ്യാറായിട്ടില്ല.
ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ ടിയാഗോ ഇവി ടാറ്റ പുറത്തിറക്കി.