
ബ്രിസ്‌ബേൻ: സംസ്കൃതി ക്യൂന്‍സ്‌ലാൻഡിന്റെ നേതൃത്വത്തില്‍ വിപുലമായ ചടങ്ങുകളോടെ ബ്രിസ്ബൈനിൽ ശ്രീകൃഷ്ണജയന്തി ആഘോഷം ആഗസ്റ്റ് 20 -ന് നടക്കും. “സ്വത്വം വീണ്ടെടുക്കാം സ്വധര്‍മ്മാചരണത്തിലൂടെ” എന്ന സന്ദേശം ഉയര്‍ത്തി സംഘടിപ്പിക്കുന്ന ഈ വർഷത്തെ ആഘോഷ പരിപാടിയിൽ ക്യൂൻസ്‌ലാൻഡിലെ മറ്റു ഹൈന്ദവ സംഘകടനകളായ OHM ക്യൂൻസ്‌ലാൻഡ്, ക്യൂൻസ്‌ലാൻഡ് അയ്യപ്പ സേവാ സംഘം, ക്യൂൻസ്‌ലാൻഡ് ആര്യ പ്രതിനിധി സഭ, HSS, BSK തുടങ്ങിയ പങ്കുചേരും. ഇതേ തുടർന്ന് നയന മനോഹരമായ നിശ്ചല ദൃശ്വങ്ങൾ, വാദ്യമേളങ്ങൾ, ഉണ്ണിക്കണ്ണമ്മാർ, ഗോപികമാർ, മുത്തുക്കുടകളുടെയും, ഭജനസംഘങ്ങളുടെയും അകമ്പടിയോടെ ഭക്തി നിർഭരമായ ശോഭയാത്ര ശ്രീ സെൽവ വിനായക ക്ഷേത്രാ അങ്കണത്തിൽ അന്നെ ദിവസം രാവിലെ പത്ത് മണിക്ക് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.