
ബ്രിസ്‌ബേൻ ∙ ഇപ്സ്വിച് മലയാളി അസോസിയേഷൻ വിപുലമായ രീതിയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സ്റ്റെല്ലാർഡ് പാർക്കിൽ നടന്ന ആഘോഷ പരിപാടികളിൽ നിരവധി പേർ പങ്കെടുത്തു. രാജ്യത്തിനുവേണ്ടി സേവനം ചെയ്ത ധീര ജവാൻമാരെ ആദരിക്കാനുള്ള വേദിയായും ഈ ആഘോഷം മാറി. ടോമി റെയ്‌മോൾ ഉണ്ടാക്കിയ മൂന്നു നിറങ്ങളിലുള്ള കേക്ക് വ്യത്യസ്തമായിരുന്നു. ബാർബിക്യ ഡിന്നറോടുകൂടിയാണ് സ്വാതന്ത്ര്യദിനാഘോഷം സമാപിച്ചത്.