വൈറലായി “ബർമുഡ”യിലെ ലാലേട്ടൻ പാടിയ പാട്ട്; ഒപ്പം താരമായി ഒന്നാം ക്ലാസുകാരൻ അജ്മൽ ഷായും.

വൈറലായി "ബർമുഡ"യിലെ ലാലേട്ടൻ പാടിയ പാട്ട്; ഒപ്പം താരമായി ഒന്നാം ക്ലാസുകാരൻ അജ്മൽ ഷായും.

പാട്ടിന്റെ സ്റ്റുഡിയോ കട്ട്‌ രംഗങ്ങൾ ഷെയർ ചെയ്ത് ഫഹദ് ഫാസിൽ….

ടി കെ രാജീവ്‌ കുമാർ സംവിധാനം നിർവഹിക്കുന്ന ഷൈൻ നിഗം നായകനാകുന്ന ബർമുഡ എന്ന സിനിമയിലെ മോഹൻലാൽ പാടിയ “ചോദ്യചിഹ്നം പോലെ എന്ന ഗാനം ഇതിനോടകം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഒപ്പം താരമായി അജ്മൽ ഷായും..!!! കളമശ്ശേരിക്കാരനായ ഈ ഒന്നാംക്ലാസുകാരൻ പാട്ടു കേട്ടിഷ്ടപ്പെട്ടയുടൻ മുഴുവൻ വരികളും നല്ല ഭംഗിയുള്ള തന്റെ കൈപ്പടയിൽ പകർത്തിയെഴുതി. അജ്മലിന്റെ ആ പാട്ടെഴുത്ത് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ, ബർമുഡയുടെ അണിയറ പ്രവർത്തകർ കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുകയാണ്!!

രമേശ്‌ നാരായൺ ആണ് “ചോദ്യചിഹ്നം പോലെ” എന്ന പാട്ടിന് ഈണം പകർന്നിരിക്കുന്നത്. ഗാനരചന വിനായക് ശശികുമാർ.